കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനൽ കേസ് ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി: തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് തിരിച്ചയച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നിരീക്ഷനായി നിയോഗിച്ചിരുന്ന ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസിന് തിരിച്ചടി. ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ചതെന്ന് കാണിച്ച് ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിക്കുകയായിരുന്നു. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീരാം വെങ്കിട്ടരാമൻ. ശ്രീരാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതോടെ സിറാജ് ദിനപത്രം മാനേജ്മെന്റിന്റെ പരാതി നൽകിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ശ്രീറാമിനെ തമിഴ്‌നാട്ടിലായിരുന്നു ശ്രീരാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷനായി നിയമിച്ചിരുന്നത്.

ഗുരുവായൂരിൽ കെഎൻഎ ഖാദർ ജയിക്കണം: തലശ്ശേരിയിൽ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപിഗുരുവായൂരിൽ കെഎൻഎ ഖാദർ ജയിക്കണം: തലശ്ശേരിയിൽ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി

ക്രിമിനല്‍ കേസിൽ പ്രതിയായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് വേണ്ടി നിയോഗിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. ഇത് ലംഘിച്ചെന്ന് തെളിഞ്ഞിരുന്നു. ശ്രീറാമിനൊപ്പം നിയോഗിച്ചിരുന്ന ആസിഫ് കെ യൂസുഫിനെയും ഇതോടെ കമ്മീഷന് തിരിച്ചുവിളിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എന്നാൽ ആസിഫിന് തിരിച്ചടിയായത്. സിവില്‍ സര്‍വീസിന് പരീക്ഷയുടെ ആവശ്യത്തിന് വ്യാജ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ്. ഈ സംഭവത്തിൽ ആസിഫ് കെ യൂസഫ് ക്രിമിനല്‍ കേസ് നടപടികള്‍ നേരിട്ട് വരികയാണ്.

photo-2019-08-

രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതോടെ കേരള ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജാഫര്‍ മാലിക് എന്നിവരെ പകരം തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചാണ് ഒഴിവ് നികത്തിയിട്ടുള്ളത്. ശ്രീറാമിന് തതമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്.

ശ്രീറാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച വാർത്ത പുറത്തുവന്നതോടെ തുടര്‍ന്ന് സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

English summary
Sreeram Venkitaraman removes from Election observer post from Tamil Nadu over accused in criminal case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X