സബ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിച്ചോ;അത് കലക്ടറുടേതല്ല,എല്ലാവരും പെടും!
ദേവികുളം: ദേവികുളം സബ് കലക്ടര്‍ എന്നത് ഔദ്യോഗിക ഫേസ്ബുക്ക് പേജല്ലെന്ന് ശ്രീരാം വെങ്കിട്ടരാമന്‍. ഈ പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് സബ്കലക്ടര്‍ വ്യക്തംമാക്കി.
ഈ പേജ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജപേജിലെ പോസ്റ്റുകള്‍ വിവാദമായ സാഹചര്യത്തിലാണ് ശ്രീരാം വെങ്കിട്ടരാമന്റെ വിശദീകരണം.

വ്യാജ പേജ്
ദേവികുളം സബ്കലക്ടര്‍ എന്ന പേരില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒഫീഷ്യല്‍ പേജ് അല്ല
ദേവികുളം സബ് കലക്ടര്‍ എന്ന പേജ് തന്റെ ഓഫീഷ്യല്‍ പേജ് അല്ല എന്ന് മാത്രമല്ല. ഈ പേജില്‍ വരുന്ന പോസ്റ്റുകളും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എന്റെ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ക്കും അനുവാദവും കൊടുത്തിട്ടില്ല
എന്റെ ഔദ്യോഗിക പദവിയുടെ പേരില്‍ പേജ് തുടങ്ങാന്‍ വേറെ ആര്‍ക്കും അനുവാദവും കൊടുത്തിട്ടില്ല. എന്റെ സുഹുത്തുകള്‍ അടക്കം പലരും തെറ്റിദ്ധരികപ്പെട്ടു എന്നറിഞ്ഞതില്‍ ഖേദമുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
വ്യാജ പേജ്
ചില കൈയ്യേറ്റങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും വ്യാജ പേജില്‍ ഉണ്ടായിരുന്നു. തീര്‍ത്തും സര്‍ക്കാരിന് എതിരെയുള്ള പോസ്റ്റുകളാണ് പേജില്‍ വന്നുകൊണ്ടിരുന്നത്.












Click it and Unblock the Notifications