കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ള: ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 90 ദിവസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളിയ മുഖ്യമന്ത്രിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. നിലവിലെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.

 പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!! പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!!

2019 ആഗ്സറ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് ശ്രീറാം സഞ്ചരിച്ച കാറിച്ച് ബഷീർ കൊല്ലപ്പെടുന്നത്. അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് താനല്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിയ്ക്ക നൽകിയ വിശദീകരണം. അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ശ്രീറാമിന്റെ വാദം. പിന്നീട് നടത്തിയ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നില്ലെന്നും ശ്രീറാം ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.

sriram-15660666

എന്നാൽ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സസ്പെഷൻ പിൻവലിച്ച് ശ്രീറാമിനെ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെടുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിട്ടുള്ളത്. കേസിലെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന നിലപാടിലാണ് പോലീസ്.

English summary
SreeRam Venkittaraman's suspension extends for 90 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X