ശ്രീശാന്തും ഭീമന് രഘുവും ബിജെപി സംസ്ഥാന സമിതിയില്‍... അപ്പോള്‍ യോഗ്യതയെന്താ?
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. ഒരു സീറ്റില്‍ വിജയിച്ചും ഏഴിടങ്ങളില്‍ രണ്ടാമതെത്തിയും ബിജെപി തങ്ങളുടെ കരുത്ത് തെളിയിക്കുകയും ചെയ്തു.
സെലിബ്രിറ്റികളായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുരുപ്പ് ചീട്ടുകള്‍. ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമ രംഗത്ത് നിന്നുളള ഭിമന് രഘുവും രാജസേനനും ഒക്കെ ആയിരുന്നു അതിലെ പ്രമുഖര്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പാര്‍ട്ടി ഈ സെലിബ്രിറ്റികളെ ഉപേക്ഷിയ്ക്കില്ല എന്ന സന്ദേശമാണ് ഇപ്പോള്‍ നല്‍കുന്നത്. ശ്രീശാന്തിനേയും ഭീമന് രഘുവിനേയും ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത. എങ്ങനെയാണ് ഒരാള്‍ ബിജെപിയുടെ സംസ്ഥാന സമിതിയില്‍ എത്തുന്നത്?

സംസ്ഥാന സമിതിയിലെത്താന്‍
ബിജെപിയുടെ സംസ്ഥാന സമിതിയില്‍ എത്താന്‍ എന്താണ് യോഗ്യത? പ്രവര്‍ത്തന പരിചയമോ അതോ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയമോ എന്നാണ് ചിലര്‍ ചോദിയ്ക്കുന്ന ചോദ്യം.

ശ്രീയും രഘും
ക്രിക്കറ്റ് താരം ശ്രീശാന്തിനേയും സിനിമ മാതംര ഭീമന് രഘുവിനേയും ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി എന്നാണ് വാര്‍ത്ത. എന്താണ് ഇവരുടെ പ്രവര്‍ത്തന പാരമ്പര്യം?

തിരഞ്ഞെടുപ്പ് മാത്രമോ?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു. ശ്രീശാന്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. അതാണോ ശ്രീശാന്തിന്റെ പ്രവര്‍ത്തന പാരമ്പര്യം.

ഭീമന് രഘു
പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ഭീമന് രഘു മൂന്നാം സ്ഥാനത്താണ് എത്തിയത്. എന്നിട്ടും ഭീമന് രഘുവിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.

ക്ഷണിതാക്കളാണ്
ശ്രീശാന്തും ഭീമന് രഘുവും സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളാണെന്നാണ് വിശദീകരണം.

സുരേഷ് ഗോപിയും ഉണ്ട്
സിനിമ താരവും രാജ്യസഭ എംപിയും ആ സുരേഷ് ഗോപിയും ഇത്തവണ സംസ്ഥാന സമിതിയില്‍ ഉണ്ട്. എക്സ് ഒഫീഷ്യോ അംഗമായിട്ടാണ് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന പ്രസിഡന്റ് തന്നെ!!!
ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അതിന് മുമ്പ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും തന്നെ വഹിച്ചിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications