കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തും ഭീമന്‍ രഘുവും ബിജെപി സംസ്ഥാന സമിതിയില്‍... അപ്പോള്‍ യോഗ്യതയെന്താ?

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. ഒരു സീറ്റില്‍ വിജയിച്ചും ഏഴിടങ്ങളില്‍ രണ്ടാമതെത്തിയും ബിജെപി തങ്ങളുടെ കരുത്ത് തെളിയിക്കുകയും ചെയ്തു.

സെലിബ്രിറ്റികളായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുരുപ്പ് ചീട്ടുകള്‍. ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമ രംഗത്ത് നിന്നുളള ഭിമന്‍ രഘുവും രാജസേനനും ഒക്കെ ആയിരുന്നു അതിലെ പ്രമുഖര്‍.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പാര്‍ട്ടി ഈ സെലിബ്രിറ്റികളെ ഉപേക്ഷിയ്ക്കില്ല എന്ന സന്ദേശമാണ് ഇപ്പോള്‍ നല്‍കുന്നത്. ശ്രീശാന്തിനേയും ഭീമന്‍ രഘുവിനേയും ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത. എങ്ങനെയാണ് ഒരാള്‍ ബിജെപിയുടെ സംസ്ഥാന സമിതിയില്‍ എത്തുന്നത്?

സംസ്ഥാന സമിതിയിലെത്താന്‍

സംസ്ഥാന സമിതിയിലെത്താന്‍

ബിജെപിയുടെ സംസ്ഥാന സമിതിയില്‍ എത്താന്‍ എന്താണ് യോഗ്യത? പ്രവര്‍ത്തന പരിചയമോ അതോ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയമോ എന്നാണ് ചിലര്‍ ചോദിയ്ക്കുന്ന ചോദ്യം.

ശ്രീയും രഘും

ശ്രീയും രഘും

ക്രിക്കറ്റ് താരം ശ്രീശാന്തിനേയും സിനിമ മാതംര ഭീമന്‍ രഘുവിനേയും ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി എന്നാണ് വാര്‍ത്ത. എന്താണ് ഇവരുടെ പ്രവര്‍ത്തന പാരമ്പര്യം?

തിരഞ്ഞെടുപ്പ് മാത്രമോ?

തിരഞ്ഞെടുപ്പ് മാത്രമോ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു. ശ്രീശാന്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. അതാണോ ശ്രീശാന്തിന്റെ പ്രവര്‍ത്തന പാരമ്പര്യം.

ഭീമന്‍ രഘു

ഭീമന്‍ രഘു

പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ഭീമന്‍ രഘു മൂന്നാം സ്ഥാനത്താണ് എത്തിയത്. എന്നിട്ടും ഭീമന്‍ രഘുവിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.

ക്ഷണിതാക്കളാണ്

ക്ഷണിതാക്കളാണ്

ശ്രീശാന്തും ഭീമന്‍ രഘുവും സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളാണെന്നാണ് വിശദീകരണം.

സുരേഷ് ഗോപിയും ഉണ്ട്

സുരേഷ് ഗോപിയും ഉണ്ട്

സിനിമ താരവും രാജ്യസഭ എംപിയും ആ സുരേഷ് ഗോപിയും ഇത്തവണ സംസ്ഥാന സമിതിയില്‍ ഉണ്ട്. എക്‌സ് ഒഫീഷ്യോ അംഗമായിട്ടാണ് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന പ്രസിഡന്റ് തന്നെ!!!

സംസ്ഥാന പ്രസിഡന്റ് തന്നെ!!!

ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അതിന് മുമ്പ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും തന്നെ വഹിച്ചിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

English summary
Sreesanth and Bheeman Raghu included in BJP State Committee- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X