കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടു കൊടുക്കാൻ ശ്രീശാന്ത് തയ്യാറല്ല; ബിസിസിഐക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിലേക്ക്. ഹൈക്കോടതി ആജീവനാന്ത വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കുന്നതിന് എൻഒസി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അടുത്ത മാസം ഒമ്പതിന് ലീഗ് അവസാനിക്കും മുമ്പ് എന്‍ഒസി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തിങ്കളാഴ്ച്ച ശ്രീശാന്തിന്റെ ഹര്‍ജി കോടതി പരിഗണിക്കും. ഐപിഎല്‍ ഒത്തുകളിയാരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുകയും കോടതി കുറ്റവിമുക്തനാക്കുകയും കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ കടുംപിടുത്തം തുടരുകയാണ്.

ഹൈക്കോടതി അനുകൂല തീരുമാനമെടുത്തു

ഹൈക്കോടതി അനുകൂല തീരുമാനമെടുത്തു

ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെ വിലക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി മലയാളി താരത്തിന് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

കളിക്കാനുള്ള അനുമതി നൽകി

കളിക്കാനുള്ള അനുമതി നൽകി

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി കളിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.

കളിക്കളത്തിൽ നിന്നും വിട്ടു നിന്നത് നാല് വർഷം

കളിക്കളത്തിൽ നിന്നും വിട്ടു നിന്നത് നാല് വർഷം

വിലക്കിനെത്തുടര്‍ന്ന് നാലര വര്‍ഷത്തോളമാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്.

ആജീവനാന്ത വിലക്ക്

ആജീവനാന്ത വിലക്ക്

2013 ഐപിഎൽ സീസണിൽ വാതുവെപ്പ് സംഘങ്ങളുമായി ചേർന്ന് ഒത്തു കളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

ആവശ്യം എൻഒസി

ആവശ്യം എൻഒസി

അടുത്ത മാസം ഒമ്പതിന് ലീഗ് അവസാനിക്കും മുമ്പ് എന്‍ഒസി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തിങ്കളാഴ്ച്ച ശ്രീശാന്തിന്റെ ഹര്‍ജി കോടതി പരിഗണിക്കും.

അനുമതി പത്രം അത്യാവശ്യം

അനുമതി പത്രം അത്യാവശ്യം

ബിസിസിഐയുടെ എന്‍ഒസി ഉണ്ടെങ്കില്‍ മാത്രമേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാവൂ.

English summary
Sreesanth approach High Court again agiant BCCI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X