ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ച എന്തിന്? ബിജെപിയില്‍ തുടരുമോ? ശ്രീശാന്തിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കണ്ടതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അതേസമയം താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. നേരത്തെ തരൂരിന്റെ കണ്ട സമയത്ത് ശ്രീശാന്ത് ബിജെപി വിട്ടെന്നും, ഇനി അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത്, ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ശ്രീശാന്ത പറഞ്ഞു. ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടത്. മറിച്ചുള്ള അഭ്യൂഹങ്ങള്‍ തെറ്റാണ്. ബിജെപിയോടുള്ള അനുഭാവം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
അതേസമയം താന്‍ ഒരുപാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും, എവിടെ നിന്ന് വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കായികരംഗത്ത് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് താന്‍ നോക്കുന്നതെന്നും, സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിന് പിന്നാലെയാണ് ശ്രീശാന്ത് തരൂരിനെ കണ്ടത്. ഷാള്‍ അണിയിച്ച് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തരൂരിനോട് ശ്രീശാന്ത് പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്നും, താനും തന്റെ കുടുംബവും ബിജെപിക്കൊപ്പമാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു. നേരത്തെ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തത് തരൂരായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications