ശ്രീശാന്തിന് ഡിസംബര്‍ 12ന് കല്യാണം
കൊച്ചി: ഐപിഎല്‍ വാതുവയെപ് വിവാദങ്ങളും മറ്റും തല്ക്കാലം ഒന്ന് കെട്ടടങ്ങിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിയെ നടക്കുന്നു. പ്രതീക്ഷ കൈവിടാതെ മലയാളി താരം എസ് ശ്രീശാന്തും അതിന് പിന്നാലെയുണ്ട്. കേസും പുക്കാറുമൊക്കെ കഴിയാന്‍ ഇനിയും നാളുകളൊരുപാടെുക്കും. അതിനിടയില്‍ ഒരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്.
വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വരുന്നുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമായി. രാജസ്ഥാന്‍ രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത് താലിചാര്‍ത്തും.

ഏഴുവര്‍ഷം മുമ്പ് ഒരു മത്സരവേദിയില്‍ വച്ചാണ് ശ്രീശാന്ത് നയനെ പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് കേള്‍ക്കുന്നത്. ജ്വല്ലറി ഡിസൈനറാണ് നയന്‍. ഒത്തുക്കളിക്കേസില്‍ ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവും ശ്രീയ്‌ക്കൊപ്പമുണ്ടയാിരുന്നു.
വര്‍ഷാവസാനം ശ്രീശാന്ത് രാജസ്ഥാന്‍ രാജകുടുംബാംഗത്തിലെ പെണ്ണിനെ വിവാഹം കഴിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ തിയ്യതി തീരുമാനിച്ചതിനെ തുടര്‍ന്ന് ശ്രീശാന്തിന്റെ സഹോദരന്‍ ദിപു ശാന്തന്‍ ട്വിറ്ററിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഡിസംബര്‍ 12ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ശേഷം കൊച്ചിയിലെ മെറിഡിന്‍ ഹോട്ടലില്‍ വച്ച് വിവാഹ സത്കാരം ഉണ്ടാകും.












Click it and Unblock the Notifications