Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്ത് ഇനി രാജസ്ഥാന്‍ രാജകുമാരന്‍

ഗുരുവായൂര്‍: മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാനിലെ രാജകുമാരിയായ നയന്‍ എന്ന ഭുവനേശ്വരി കുമാരി ഷെഖാവത്തിനെയാണ് ശ്രീ മിന്നുകെട്ടിയത്. ഗുരുവായൂര്‍ അമ്പലത്തില്‍ ഡിസംബര്‍ 12 വ്യാഴാഴ്ച രാവിലെ 7.30 നും 8 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും ആയി കൊച്ചിയിലും കോതമംഗലത്തും വിവാഹ സത്കാരം നടത്തുന്നുണ്ട്. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വ്യാഴാഴ്ച വൈകീട്ടാണ് റിസപ്ഷന്‍. ശ്രീയുടെ ജന്മനാടായ കോതംഗലത്ത് ഡിസംബര്‍ 14 ന് ശനിയാഴ്ചയാണ് വിവാഹ സത്കാരം.

ഏഴ് വര്‍ഷം നീണ്ട പ്രണയിത്തിനൊടുവിലാണ് ശ്രീശാന്തിന്റേയും നയന്റേയും വിവാഹം. ഒരു ഓട്ടോഗ്രാഫില്‍ തുടങ്ങിയ ബന്ധമായിരുന്നു ഇരുവരുടേയും. അത് പിന്നീട് പ്രണയമായി വളര്‍ന്നു. ശ്രീശാന്ത് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തന്നെയും പിന്തുണയുമായി നയന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു.കോഴ വിവാദത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും നയനും കുടുംബവും ശ്രീക്ക് പരിപൂര്‍ണ പിന്തുണ നല്‍കി.

തിങ്കളാഴ്ച തന്നെ നയനും കുടുംബാംഗങ്ങളും വിവാഹ ചടങ്ങുകള്‍ക്കായി കൊച്ചിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ബ്രിട്ടണിലെ ചാള്‍സ് രാജകുമാരനെ വിവാഹം കഴിക്കുമ്പോള്‍ ഡയാന ഒരു സാധാരണ സ്ത്രീയായിരുന്നു. പക്ഷേ വിവാഹ ശേഷം ഡയാന രാജകുമാരിയായി. അങ്ങനെയെങ്കില്‍ രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ രാജകുമാരിയെ വിവാഹം കഴിച്ച് ശ്രീശാന്ത് രാജകുമാരന്‍ ആയിരിക്കുന്നു.

ഇനി 'ശ്രീ'യ്ക്ക് തുണ ഈ ഐശ്വര്യം

ഇനി 'ശ്രീ'യ്ക്ക് തുണ ഈ ഐശ്വര്യം

ക്രിക്കറ്റ് താരം ശ്രീശാന്ത് താരം ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരിയാണ് വധു

എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം

എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം

രാവിലെ ഏഴരയ്ക്കും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍.

എല്ലാ സമയത്തും തുണ

എല്ലാ സമയത്തും തുണ

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഒത്തുകളി വിവാദത്തില്‍ പെട്ടപ്പോഴും ശ്രീയെ കൈയൊഴിയാന്‍ ഭുവനേശ്വരി തയ്യാറായില്ല.

എല്ലാം രാജകീയം

എല്ലാം രാജകീയം

വിവാഹച്ചടങ്ങുകള്‍ക്കുശേഷം വധുവരന്മാര്‍ കോതമംഗലത്തേക്ക് പോയി. അവിടെയാണ് അടുത്ത ബന്ധുക്കള്‍ക്കുള്ള വിവാഹസത്കാരം.

വിവാഹ സദ്യ കൊച്ചിയില്‍

വിവാഹ സദ്യ കൊച്ചിയില്‍

കൂട്ടുകാര്‍ക്കായി കൊച്ചി ലെ മെറിഡിയനില്‍ വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+