• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുമായി ഒരു ബന്ധവുമില്ല; എല്ലാത്തിനും ശശി തരൂരിനോട് നന്ദി പറഞ്ഞ് ശ്രീശാന്ത്

cmsvideo
  BJPയുമായി ഒരു ബന്ധവുമില്ല, ശ്രീശാന്ത് | Oneindia Malayalam

  തിരുവനന്തപുരം: ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനുള്ള ആജിവാനാന്ത വിലക്ക് വെള്ളിയാഴ്ച്ചയായിരുന്നു സുപ്രീംകോടതി നീക്കിയത്. വിചാരണക്കോടതി നേരത്തെ തന്നെ ശ്രീശാന്തിനെ കുറ്റവിമുക്തന്‍ ആക്കിയിരുന്നെങ്കിലും ബിസിസിഐ അത് അംഗീകരിച്ചിരുന്നില്ല.

  വയനാട് സീറ്റ്: ഐ ഗ്രൂപ്പിന്‍റെ രഹസ്യ യോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുല്ലപ്പള്ളി കോഴിക്കോട്

  ഇതോടെ സുപ്രീംകോടതിയിലെത്തിയ ശ്രീശാന്ത് ആറുവര്‍ഷത്തിന് ശേഷം അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ തിരുവനന്തപും എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീശാന്ത്.

  തരൂരിന്‍റെ വസതിയില്‍

  തരൂരിന്‍റെ വസതിയില്‍

  തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലായിരുന്ന ശശി തരൂരിനെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അദ്ദേഹത്തിന്‍റെ വസതിയിലെത്തി ശ്രീശാന്ത് നന്ദി അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വ്യക്തിയാണ് തരൂര്‍ എന്ന് താരം വ്യക്തമാക്കി.

  വിലക്ക് നീക്കിയതിന് പിന്നാലെ

  വിലക്ക് നീക്കിയതിന് പിന്നാലെ

  ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്ന വ്യക്തിയാണ് ശശിതരൂര്‍. വ്യക്തി എന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ആദരവും ബഹുമാനവുമുണ്ട്.

  വിഷയം പാര്‍ലമെന്‍റില്‍

  വിഷയം പാര്‍ലമെന്‍റില്‍

  തനിക്ക് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുകയും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചത് ശശിതരൂരാണ്. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടു.

  തനിക്കൊപ്പം നിന്നു

  തനിക്കൊപ്പം നിന്നു

  താന്‍ ഏറെ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ അദ്ദേഹം തനിക്കൊപ്പം നിന്നു. അതിനുള്ള നന്ദി പറയാനാണ് ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അരികില്‍ എത്തിയതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

  ഷാള്‍ അണിയിച്ചു സ്വീകരിച്ചു

  ഷാള്‍ അണിയിച്ചു സ്വീകരിച്ചു

  മധുരപലഹാരങ്ങളുമായാണ് ശ്രീശാന്ത് തരൂരിനെ കാണാന്‍ എത്തിയത്. വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയോട് തരൂര്‍ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

  ബിജെപി ബന്ധം

  ബിജെപി ബന്ധം

  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ബിജെപി ബന്ധത്തെക്കുറിച്ച് തരൂര്‍ ശ്രീശാന്തിനോട് ആരാഞ്ഞു. എന്നാല്‍ ബിജെപിയുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് താരം വ്യക്തമാക്കി.

  രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ല

  രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ല

  ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമുണ്ടാവില്ല. സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ല. ഇനി പൂര്‍ണ്ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് തരൂരിനോട് പറഞ്ഞു.

  വിഎസ് ശിവകുമാറിനെതിരെ

  വിഎസ് ശിവകുമാറിനെതിരെ

  നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിംങ് എംഎല്‍എയായ വിഎസ് ശിവകുമാറിനെതിരെയായിരുന്നു ബിജെപി ടിക്കറ്റില്‍ ശ്രീശാന്ത് മത്സരിച്ചത്. എല്‍ഡിഎഫിലെ ആന്‍റണി രാജുവിനെ പരാജയപ്പെടുത്തി 10902 വോട്ടിന് ശിവകുമാര്‍ ജയിച്ചപ്പോള്‍ ശ്രീശാന്തിന് 34764 വോട്ടായിരുന്നു ശ്രീശാന്തിന് ലഭിച്ചത്.

  കളത്തില്‍ തിരിച്ചെത്താനാകും

  കളത്തില്‍ തിരിച്ചെത്താനാകും

  അതേസമയം ബിസിസിഐയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും മുപ്പത്തിയാറ് വയസായെങ്കിലും ക്രിക്കറ്റ് കളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് മലയാളികളുടെ പ്രിയ താരത്തിന്‍റെ പ്രതീക്ഷ.

  പ്രായം പ്രശ്നമില്ല

  പ്രായം പ്രശ്നമില്ല

  ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന് 42-ാം വയസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകാമെങ്കില്‍ തനിക്ക് 36-ാം വയസില്‍ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ് ശ്രീശാന്ത് സുപ്രീംകോടി വിധിക്ക് ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു.

  English summary
  sreesanth meets shashi tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X