ശ്രീശാന്തിന്റെ ദൈവം മോദിയോ? ബിജെപിയിൽ ചേർന്നതിനെ കുറിച്ച്, പ്രചാരണത്തിന് ക്രിക്കറ്റ് താരങ്ങളും?
കൊച്ചി; ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സെലിബ്രിറ്റികളുടെ യുദ്ധകളമാവുകയാണ്. എന്നാല്‍ എല്ലാ സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയമുണ്ടോ പാര്‍ട്ടിയോടുള്ള ഇഷ്ടമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമാണോ എന്നൊന്നും വ്യക്തമല്ല. എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് തുറന്നു പറയന്നതിങ്ങനെ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ആഗ്രഹത്തോടെ ശ്രീശാന്ത് തന്നെയാണ് മുന്നോട്ടു വന്നത്.
തൃപ്പുണ്ണിത്തുറയായിരുന്നു താരത്തിന്റെ ലക്ഷ്യമെങ്കിലും ലഭിച്ചത് തിരുവനന്തപുരമാണ്. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഉറപ്പിച്ചതിന്റെ തൊട്ടുടുത്ത ദിവസം തന്നെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. ലക്ഷ്യം വിജയം തന്നെയാണല്ലോ..

വിദ്യാര്‍ത്ഥി പ്രക്ഷോഭം
ജെ എന്‍യുവിലും ഹൈദരാബാദിലും നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.

ഒരുവശം
ജെ എന്‍യു വിഷയങ്ങളുടെ ഒരുവശം മാത്രമാണ് പുറത്തുവരുന്നതെന്നു ശ്രീശാന്ത് പറഞ്ഞു.

മോദിയോടുള്ള ഇഷ്ടം
പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടും അതിനോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീശാന്ത്.

സ്വന്തം തീരുമാനം
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടല്ല തൃപ്പുണ്ണിത്തുറയില്‍ നിന്നും മാറിയത്. സ്വന്തം തീരുമാനപ്രകാരമാണ് തിരുവനന്തപുരം തിരഞ്ഞെടുത്തതെന്ന് ശ്രീശാന്ത് പറയുന്നു.

എതിര്‍പ്പുകള്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വീട്ടില്‍ നിന്നും ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications