കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്; നിയമയുദ്ധം തുടരാന്‍ തീരുമാനം

നിയമയുദ്ധം സുപ്രീംകോടതിയിലെത്തുമെന്നുതന്നെയാണ് ശ്രീശാന്ത് നല്‍കുന്ന സൂചന.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഒത്തുകളിയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ബിസിസിഐ വിലക്ക് തുടരുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ശ്രീശാന്തിന് ബിസിസിഐ നല്‍കിയ വിലക്ക് തുടരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ദിലീപ് കൈവിട്ട കളിക്ക്... ഇനി ബെഹ്‌റ തന്നെ രക്ഷ, പക്ഷെ എല്ലാം വഴികളും അടയ്ക്കാന്‍ പോലീസ്...
വിധിക്കെതിരെ ശ്രീശാന്ത് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളിക്കുകയാണ് ലക്ഷ്യമെന്നും ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടുമെന്നും ശ്രീശാന്ത് പറഞ്ഞു. നിയമയുദ്ധം സുപ്രീംകോടതിയിലെത്തുമെന്നുതന്നെയാണ് ശ്രീശാന്ത് നല്‍കുന്ന സൂചന.

ബെംഗളൂരു: ദീപാവലി ആഘോഷം അപകടത്തിന് വഴി മാറി, ഒറ്റദിനം നഗരത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍ ബെംഗളൂരു: ദീപാവലി ആഘോഷം അപകടത്തിന് വഴി മാറി, ഒറ്റദിനം നഗരത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

sreesanth23

നേരത്തെ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ശ്രീശാന്തിനെതിരായ വിധി പുറപ്പെടുവിച്ചത്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്ന വാദം കോടതി അംീകരിക്കുകയായിരുന്നു. ഇതോടെ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ശ്രീശാന്തിന് നഷ്ടമായി. നിയമയുദ്ധം ഏതറ്റംവരെ നീണ്ടാലും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കിയതോടെ ബിസിസിഐയും മുന്‍ താരവും തമ്മിലുള്ള കേസ് നീളുമെന്നാണ് റിപ്പോര്‍ട്ട്.
English summary
life ban; sreesanth to appeal supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X