കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ശ്രീശാന്ത്; ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഒരിക്കല്‍ക്കൂടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതായി റിപ്പോര്‍ട്ട്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശ്രീശാന്തിനെ ബിജെപി വീണ്ടും പരീക്ഷിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ ചിലര്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ ഗാന്ധി അവിടെയും; സിറിയയിലെ അഹിംസാവാദിയെക്കുറിച്ചുള്ള 'ലിറ്റില്‍ ഗാന്ധി'ക്ക് ഓസ്‌കാര്‍ നോമിനേഷന്‍
2016ലെ ശക്തമായ ത്രികോണ മത്സരത്തില്‍ ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ പി.എസ്. ശ്രീധരന്‍പിള്ള അന്ന് നേടിയത് 42,682 വോട്ടുകളാണ്. കോണ്‍ഗ്രസിനേക്കാള്‍ കേവലം രണ്ടായിരത്തോളം വോട്ടുകള്‍ക്കുമാത്രം മൂന്നാംസ്ഥാനത്തായ ബിജെപി ഇക്കുറി മണ്ഡലം പിടിച്ചെടുക്കണമെന്ന രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.

sreesanth

ശ്രീശാന്തിനെ പോലൊരു സെലിബ്രിറ്റിക്ക് ചെങ്ങന്നൂരില്‍ വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതിവിധി ടീമിലേക്ക് തിരിച്ചെത്തുന്നതിന് ശ്രീശാന്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍, വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ശ്രീശാന്തിനൊപ്പമാണെന്നതും ബിജെപിക്ക് നേട്ടമായേക്കും.

തിരുവനന്തപുരത്ത് താരതമ്യേന മികച്ച പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവെച്ചത്. അന്ന് സിറ്റിങ് എംഎല്‍എ വിഎസ് ശിവകുമാറിനോട് തോറ്റെങ്കിലും ശ്രീശാന്ത് തെരഞ്ഞെടുപ്പിലൂടെ വരവറിയിച്ചു. അതേസമയം, കുമ്മനം രാജേശേഖരന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. മികച്ച പ്രകടനത്തിലൂടെ വേങ്ങര, മലപ്പുറം തെരഞ്ഞെടുപ്പുകളിലുണ്ടായ ക്ഷീണം ചെങ്ങന്നൂരില്‍ മറികടക്കാനാകുമെന്നാണ് ബിജെപിയുടെ വിശ്വാസം.

English summary
Sreesanth to contest for BJP from chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X