കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന് നാളെ മിന്നുകെട്ട്!

Google Oneindia Malayalam News

കൊച്ചി: കോഴവിവാദവും കേസും പുക്കാറുമെല്ലാം അവിടെ നില്‍ക്കട്ടെ, മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് തല്‍ക്കാലം കല്യാണത്തിരക്കിലാണ്. വിവാഹച്ചടങ്ങുകള്‍ക്കായി വധുവും കുടുംബവും കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. രാജസ്ഥാന്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരി എന്ന നയനാണ് ശ്രീശാന്തിന്റെ വധു.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന താലികെട്ടില്‍ പങ്കെടുക്കുക. കൊച്ചിയിലും കോതമംഗലത്തുമായി വിവാഹത്തിന്റെ റിസപ്ഷന്‍ നടക്കും. രണ്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീയും നയനും വിവാഹ ജീവിതത്തിന്റെ ക്രീസിലേക്ക് കാലെടുത്ത് വെക്കുന്നത്.

വിവാഹത്തിനായി കൊച്ചിയിലെത്തിയ നയനുമൊന്നിച്ചുള്ള ശ്രീശാന്തിന്റെ ചിത്രങ്ങളിലേക്ക്.

ബെസ്റ്റ് പാര്‍ട്ണര്‍ഷിപ്പിനായി

ബെസ്റ്റ് പാര്‍ട്ണര്‍ഷിപ്പിനായി

വിവാഹ ജീവിതത്തിന്റെ ക്രീസിലേക്ക് കാലെടുത്തുവെക്കുന്ന ശ്രീശാന്തും ഭുവനേശ്വരി കുമാരി എന്ന നയനും.

 ചെറിയ കുടുംബം

ചെറിയ കുടുംബം

ശീശാന്ത്, നയന്‍ എന്നിവര്‍ കുടുംബാംഗങ്ങളോടൊപ്പം.

സുഹൃത്തുക്കള്‍ക്കൊപ്പം

സുഹൃത്തുക്കള്‍ക്കൊപ്പം

ശ്രീശാന്തും നയനും സുഹൃത്തുക്കള്‍ക്കൊപ്പം

എപ്പോഴും കൂടെ

എപ്പോഴും കൂടെ

കോഴവിവാദത്തിന്റെ സമയത്തും പിന്നീടുള്ള കടുത്ത നാളുകളിലും ശ്രീശാന്തിന് ഒപ്പം നിന്നു ഈ രാജകുമാരി

ശ്രീ വി മിസ് യു

ശ്രീ വി മിസ് യു

ദക്ഷിണാഫ്രിക്കയില്‍ ചത്തേ ചതഞ്ഞേ ബൗള്‍ ചെയ്യുന്ന ഇന്ത്യന്‍ നിരയില്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍ കളി ആകെ മാറിയേനെ.

പൊള്ളോക്ക് അത് തിരിച്ചറിഞ്ഞു

പൊള്ളോക്ക് അത് തിരിച്ചറിഞ്ഞു

ദക്ഷിണാഫ്രിക്കയില്‍ വിജയിക്കാന്‍ കഴിയുന്ന ബൗളറാണ് ശ്രീ എന്ന കാര്യം ഇന്ത്യക്കാര്‍ മറന്നെങ്കിലും ഷോണ്‍ പൊള്ളോക്ക് അത് എടുത്തു പറഞ്ഞു.

എങ്ങനെ നീ മറക്കും, ആ സിക്‌സര്‍

എങ്ങനെ നീ മറക്കും, ആ സിക്‌സര്‍

ദക്ഷിണാഫ്രിക്കയുടെ ആന്‍ഡ്രൂ നെല്ലിനെ സിക്‌സറിന് പറത്തി ശ്രീ നടത്തിയ ഡാന്‍സ് പ്രകടനം ഓര്‍മയില്ലേ

English summary
Former India pace bowler Shantakumaran Sreesanth will marry a girl from a royal family of Jaipur on December 12 at the Guruvayoor Sree Krishna temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X