കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പുണ്ണിത്തുറ സീറ്റ് കിട്ടിയില്ലെങ്കില്‍ ശ്രീശാന്തിന്റെ തീരുമാനം ഇങ്ങനെ,ഇനി സംഭവിക്കുന്നത് ഇതാണ്..

  • By Siniya
Google Oneindia Malayalam News

തൃപ്പുണ്ണിത്തറ: ഇത്തവണത്തെ നിയമസസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. എന്നാല്‍ ഇതോടപ്പം തന്നെ ക്രിക്കറ്റ് താരം ശ്രീശാന്തും മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത് ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃപ്പുണ്ണിത്തുറയില്‍ മത്സരിക്കാന്‍ ശ്രീശാന്ത് സമ്മതം മൂളിയിട്ടുണ്ടെങ്കിലും സീറ്റിന്റെ കാര്യം വ്യക്തമായിട്ടില്ല.

എന്നാല്‍ തൃപ്പുണ്ണിത്തുറയില്‍ തന്നെ സീറ്റ് നല്‍കണമെന്നാവശ്യവുമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ശ്രീശാന്ത് അറിയിച്ചു. തൃപ്പുണ്ണിത്തുറയില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങാന്‍ തയാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

-sreesanth-

ശ്രീശാന്തിനെ തൃപ്പുണ്ണിത്തറയിലോ എറാണാകുളത്തോ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ബിജെപി നേതൃത്വം അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് താരം തൃപ്പു്ണ്ണിത്തറയില്‍ തന്നെ സീറ്റ് വേണമെന്ന് വ്യക്താമാക്കിയത്.

തൃപ്പുണ്ണിത്തുറയില്‍ ഇതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി തുറവൂര്‍ വിശ്വംഭരനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ശ്രീശാന്ത് വന്നാല്‍ ഇതിന് മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാറാന്‍ താന്‍ തയാറാണെന്നും വിശ്വംഭരന്‍ പറഞ്ഞു.

English summary
sreesanth will meet narendra modi for assembly election discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X