ശ്രീവത്സം റെയ്ഡ്...റിയല്‍ എസ്റ്റേറ്റ് രേഖകള്‍ ലഭിച്ചു!! എല്ലാം നിയന്ത്രിച്ചിരുന്നത് ഒരു സ്ത്രീ!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: നാഗാലാന്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന എംആര്‍കെ പിള്ളയുടെ സ്ഥാപനമായ ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖകള്‍ കണ്ടെത്തി. 425 കോടിയുടെ അനധികൃത സ്വത്ത് ശ്രീവത്സം ഗ്രൂപ്പിന്റെ പേരിലുണ്ടെന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വ്യക്തമായിരുന്നു.

ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

വിലക്കിന് പുറമേ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് അടുത്ത പണി... ഫുട്‌ബോള്‍ ലോകകപ്പും പ്രതിസന്ധിയില്‍?

ചുമതല വഹിച്ചത്

ചുമതല വഹിച്ചത്

പിള്ളയുടെ സ്ഥാപനങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ബിസിനസ് പങ്കാളിയായ ഹരിപ്പാട് സ്വദേശി രാധാമണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നു റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പട്ട സുപ്രധാന രേഖകള്‍ ആദായ നികുതി വകുപ്പിനു ലഭിച്ചു.

ആ രേഖകളും ലഭിച്ചു

ആ രേഖകളും ലഭിച്ചു

പിള്ളയുടെ പേരിലുള്ള 10 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടില്‍ നിന്നു ആദായ നികുതി വകുപ്പിനു ലഭിച്ചു. പിള്ളയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നതിനിടെ രാധാമണിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു.

ഏക്കറ് കണക്കിനു സ്ഥലം വാങ്ങികൂട്ടി

ഏക്കറ് കണക്കിനു സ്ഥലം വാങ്ങികൂട്ടി

കോടികളുടെ അഴിമതി ഇടപാടുകള്‍ നടന്ന ഗരിപ്പാട് മെഡിക്കല്‍ കോളേജിനു പിന്നിലും ശ്രീവത്സം ഗ്രൂപ്പിന് പങ്കുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ബിനാമി പേരില്‍ മെഡിക്കല്‍ കോളേജിനായി ഏക്കറു കണക്കിനു ഭൂമിയാണ് കരുവാറ്റയില്‍ വാങ്ങിക്കൂട്ടിയത്.

200 ഏക്കറിലധികം ഭൂമി

200 ഏക്കറിലധികം ഭൂമി

ഇതു മാത്രമല്ല ഹരിപ്പാട് നഗരത്തില്‍ മാത്രമായി 200 ഏക്കറോളം ഭൂമി ശ്രീവത്സം ഗ്രൂപ്പിന്റെ പേരിലുണ്ടെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പിള്ള നേരിട്ടു തന്നെയാണ് ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നത്. പിന്നീട് ഇത് രാധാമണിയെ ഏല്‍പ്പിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുക്കും

കസ്റ്റഡിയിലെടുക്കും

രാധാമണിയുടെ നിര്‍ണായക വെളിപ്പെടുത്തലുകളെ തുടര്‍ന്നു പിള്ളയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാഗാലാന്‍ഡില്‍ 10 ബാങ്കുകളിലായി 20 അക്കൗണ്ടുകള്‍ പിള്ളയ്ക്ക് ഉളളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

English summary
Sreevalsam group raid: crucial documents got
Please Wait while comments are loading...