തെറ്റിദ്ധരിപ്പിക്കാനല്ല വീഡിയോ ചെയ്തത്... 300 പേര്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തു; വിശദീകരണവുമായി ശ്രീവിദ്യ

നടിയും അവതാരകയുമായ ശ്രീവിദ്യ മുല്ലച്ചേരി എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ്. താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. അടുത്തിടെ ശ്രീവിദ്യ പങ്ക് വെച്ച വീഡിയോ വലിയ വിവാദത്തിലായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്‌നെയിലുമായി താനും ഭര്‍ത്താവ് നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി വീഡിയോ പങ്ക് വെച്ചിരുന്നത്. ശ്രീവിദ്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ കരിയറും ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഇരുവരും രണ്ട് സ്ഥലത്താണ് എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആള്‍ക്കാരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് വ്യൂവേഴ്‌സിനെ കിട്ടാന്‍ വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പേര്‍ ഇതിന്റെ പേരില്‍ റിയാക്ഷന്‍ വീഡിയോയും റോസ്റ്റിംഗ് വീഡിയോയും പങ്ക് വെക്കുകയും ചെയ്തിരുന്നു.

Sreevidya Mullachery

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യ മുല്ലച്ചേരിയും ഭര്‍ത്താവും. തങ്ങള്‍ ആരേയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്നും റിയാക്ഷന്‍ വീഡിയോ പങ്ക് വെച്ചവരാണ് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചത് എന്നുമാണ് ഇരുവരും പറയുന്നത്. ശ്രീവിദ്യയുടേയും ഭര്‍ത്താവിന്റേയും വാക്കുകള്‍ ഇങ്ങനെയാണ്...

'യൂട്യൂബ് കരിയര്‍ ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമായി. അതിനിടയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്തിനേറെ പറയുന്നു എന്റെ വിവാഹം പോലും വിവാദമായിരുന്നു. ആരാണ് അത് വിവാദമാക്കിയത് എന്ന് ഞാന്‍ പറയുന്നില്ല. എന്റെ റോസ്റ്റിംഗ് വീഡിയോയും റിയാക്ഷന്‍ വീഡിയോയും പലരും ഇടാറുണ്ട്. ഞാനീ ടൈപ്പ് വീഡിയോ കാണാറില്ല. ഒരാള്‍ പോലും എന്നോട് വിളിച്ചിട്ട് എന്താണ് വിഷയം എന്ന് ചോദിച്ചിട്ടില്ല.

അപ്പോള്‍ എനിക്ക് മനസിലായി ഇവരൊക്കെ എങ്ങനെയാണ് റിയാക്ഷന്‍ വീഡിയോസ് ചെയ്യുന്നത് എന്ന്. രണ്ട് പേര്‍ തമ്മിലുള്ള വിഷയത്തില്‍ എന്തിനാണ് മൂന്നാമതൊരാള്‍ അതില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. നന്ദുവും ഞാനും ഒരുമിച്ചല്ല എന്ന വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് മുന്നെ എന്നോട് ചോദിച്ചതാണ്. ഞാന്‍ പറഞ്ഞു അങ്ങനെ ചെയ്‌തോ അതില്‍ തെറ്റില്ല എന്ന്.

കാരണം കഴിഞ്ഞ ഒന്നരമാസമായി ഞങ്ങള്‍ ഒന്നിച്ചല്ല. ഞാന്‍ തിരുവന്തപുരത്തും അവള്‍ കാസര്‍കോടുമാണ്. എന്റേയും ചിന്നുവിന്റേയും അമ്മമാര്‍ ആ വീഡിയോ കണ്ടതാണ്. അവള്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തല്ല ആ വീഡിയോ ചെയ്തത്. പുള്ളിക്കാരിയുടെ വീഡിയോ തുടങ്ങി ഒന്നാമത്തെ മിനിറ്റില്‍ തന്നെ അത് പറയുന്നുണ്ട്. തമ്പ്‌നൈല്‍ ഞാന്‍ മിസ്ലീഡ് ചെയ്തു, മാനിപുലേറ്റ് ചെയ്തു എന്നാണ് പറയുന്നത്.

ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. അതിന് അതല്ലാതെ വേറെ എന്ത് ക്യാപ്ഷന്‍ ആണ് ഇടേണ്ടിയിരുന്നത്. അങ്ങനെ മിസ്ലീഡ് ചെയ്യാനായിരുന്നു എങ്കില്‍ ഡിവോഴ്‌സ് ആയി എന്നോ അടിച്ചുപിരിഞ്ഞു എന്നോ ഇട്ടാല്‍ പോരായിരുന്നോ. കല്യാണത്തിന്റേയോ റിസപ്ഷന്റേയോ ഫോട്ടോ വെച്ച് തമ്പ്‌നൈല്‍ ഇടാന്‍ എനിക്ക് അറിയാമല്ലോ. മൂപ്പന്‍സ് വ്‌ളോഗ് ആണ് ഇതില്‍ റിയാക്ഷന്‍ വീഡിയോ ഇട്ടത്.

അങ്ങേരുടെ ചാനലില്‍ ഒരു വീഡിയോ എങ്കിലും മാന്യമായ തമ്പ്‌നൈലില്‍ ഇട്ടിട്ടുണ്ടോ. കൊല്ലം സുധി ചേട്ടന്റെ ഭാര്യയെ പറ്റിയും മൊണാലിസയെ പറ്റിയുമൊക്കെ ചെയ്ത വീഡിയോയ്ക്ക് നിങ്ങളിട്ട ക്യാപ്ഷന്‍ എന്തൊക്കെയാണ്. യഥാര്‍ത്ഥത്തില്‍ ഞങ്ങളെ ഉപയോഗിച്ച് അയാളാണ് നേട്ടമുണ്ടാക്കിയത്. ഞങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് 157000 വ്യൂസ് ആണ്. ഞങ്ങളുടെ ആ കണ്ടന്റിന് ഇപ്പോഴും 84000 വ്യൂസേ ഉള്ളൂ.

ഇതില്‍ നിന്ന് ആരാണ് ആരെയാണ് വിറ്റ് പൈസയുണ്ടാക്കുന്നത് എന്ന് നിങ്ങള്‍ മനസിലാക്കണം. ഏകദേശം 300 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് കുറഞ്ഞിരിക്കുന്നത്. പക്ഷെ ആ ഒരു ഡ്രോപ്പില്‍ ഞങ്ങള്‍ക്ക് വിഷമമില്ല. ഇങ്ങനെ ഒരു കാര്യം കേള്‍ക്കുമ്പോള്‍ നമ്മളുടെ കൂടെ ഇത്രയും വര്‍ഷങ്ങളായിട്ടുള്ളവര്‍ പോകില്ല. എല്ലാ വിഷമത്തിലും സന്തോഷത്തിലും കുടുംബം പോലെ നില്‍ക്കുന്ന സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട് ഞങ്ങള്‍ക്ക്. അത് പോകില്ല എന്ന് ഞങ്ങള്‍ക്കറിയാം.

പുള്ളിക്ക് ആയിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സും കൂടിയിട്ടുണ്ട്. ഇതില്‍ നിന്ന് ആര്‍ക്കാണ് കൂടുതല്‍ പേയ്‌മെന്റ് കിട്ടിക്കാണുക എന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമല്ലോ. സത്യത്തില്‍ ആരാണ് സബ്‌സ്‌ക്രൈബേഴ്‌സിനെ മാനിപുലേറ്റ് ചെയ്യുന്നത്. ഇതിന്റെ പേരില്‍ അറിഞ്ഞും അറിയാതേയും കമന്റില്‍ വന്ന് പ്രാകുകയാണ്. നിങ്ങള്‍ നശിച്ച് പോകും, ഡിവോഴ്‌സ് ആകും എന്നൊക്കെ പറഞ്ഞിട്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+