ശബരിമലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തുന്ന; 2 സ്ത്രീകള്‍ ഉടന്‍ തന്നെ ദര്‍ശനം നടത്തുമെന്ന് ശ്രേയസ്
കോഴിക്കോട്ട്: ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായതിന്റെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളിലും കുടുതല്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ. അടുത്തയാഴ്ച്ച തന്നെ രണ്ട് യുവതികളെക്കൂടി നവോത്ഥാന കേരളം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സന്നിധാനത്ത് എത്തിക്കുമെന്നാണ് കൂട്ടായമയുടെ സംഘാടകനായ ശ്രേയസ് കണാരന്‍ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.
ശബരിമലയില്‍ പോകാന്‍ താല്‍പര്യം അറിയിച്ച് അമ്പതോളം സ്ത്രീകള്‍ തങ്ങളെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പം മല ചവിട്ടാന്‍ സന്നിദ്ധരാണെന്ന് നൂറിലേറെ പുരുഷന്മാര്‍ അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്ത വരുംദിവസങ്ങളില്‍ കേള്‍ക്കാനാകുമെന്നും ശ്രേയസ് കണാരന്‍ വ്യക്തമാക്കുന്നു.

ജനുവരി രണ്ടിന് പുലര്‍ച്ചെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് കൂട്ടായ്മയുടെ ഭാഗമായിരുന്നു. നിരന്തരമുള്ള പരിശ്രമത്തിന്റെ ഫലമായാണ് ബന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയതെന്നാണ് ശ്രേയസ് കണാരന്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications