കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാർ നിരത്തിലിറങ്ങി; നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ

Google Oneindia Malayalam News

പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാർ നിരത്തിലിറങ്ങി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 7500 ശോഭായാത്രകളാണ് ശ്രീക്ഷണ ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്. കോഴിക്കോട് നടക്കുന്ന മഹാ ശോഭായാത്രാ സംഗമം ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന സംഗമം മുൻ ഡിജിപി ഡോ. ടിപി സെൻകുമാർ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ ആർഭാടങ്ങളില്ലാതെയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. മഹാപേമാരിയിൽ നിന്ന് ഗോവർധന പർവതമുയർത്തി ജനങ്ങളെ രക്ഷിച്ച കണ്ണനെ മാതൃകയാക്കി ശോഭായാത്രകളിൽ കുട്ടികൾ പഠനസാമഗ്രികൾ കൈമാറും. പ്രളയത്തിൽ പഠനസാമഗ്രികൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനായി ഓരോ സമ്മാനവുമായാണ് ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ശോഭായാത്രയിലെത്തിയത്.

SriKrishna jayanthi

കാസർകോട് ജില്ലയിൽ മഴപെയ്തത് ശോഭ യാത്രയുടെ നിറം ചെറിയതോതിൽ മങ്ങിയിട്ടുണ്ട്. ഗുരുവായൂരിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ച് പ്രത്യേക പരിപാടികളും നടന്നു. ച്ചയ്ക്ക് 3 ന് ചോറ്റാനിക്കര സത്യനാരായണ മാരാരുടെ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി 11 ന് ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യത്തോടെയുള്ള വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. രാത്രി 10.30 വരെ ദർശനമുണ്ടാകും.

<strong>തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ 5 രൂപ; കേരളത്തിലെത്തിയാൽ കൊള്ള, വാങ്ങുന്നത് കിലോക്ക് 35 രൂപ</strong>തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ 5 രൂപ; കേരളത്തിലെത്തിയാൽ കൊള്ള, വാങ്ങുന്നത് കിലോക്ക് 35 രൂപ

അതേസമയം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ബദല്‍ ഘോഷയാത്രകള്‍ സിപിഎം ഉപേക്ഷിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായാണ് പുരോഗമന കലാസാഹിത്യ സംഘമടക്കമുളള സാംസ്കാരിക സംഘടനകളെ അണിനിരത്തി സിപിഎം ഘോഷയാത്രകളും അനുബന്ധ പരിപാടികളും ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് കണ്ണൂരിലായിരുന്നു പരിപാടികളുടെ തുടക്കം.

English summary
Sri Krishna janmashtami celebration in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X