കേരളത്തില്‍ സമാധാനം പുലരണം: ആഹ്വാനവുമായി ശ്രീ ശ്രീ രവിശങ്കര്‍, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി വരെ
തിരുവനന്തപുരം: കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനവുമായി ശ്രീ ശ്രീ രവിശങ്കര്‍. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരൂമാനമാകുന്നത് വരെ സമചിത്തതയോടെ ഇരിക്കാനാണ് രവിശങ്കറിന്റെ അഭ്യര്‍ത്ഥന.
ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതോടെയുണ്ടായ ഹര്‍ത്താലിലും മറ്റുമായി വന്‍ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അക്രമ സംഭവങ്ങളിലായി 1369 പേരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി കേരള പോലീസ് മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് രവിശങ്കറിന്റെ പ്രസ്താവന.

"പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. ഏവരും സമചിത്തതയോടെ, ശാന്തരായിരിക്കണമെന്നും, അക്രമമാർഗ്ഗത്തിൽ നിന്ന് പിന്തിരിയണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയെ സംബന്ധിച്ചുള്ള പുനഃ പരിശോധനാ ഹർജിയിൽ അന്തിമ തീരുമാനമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം. അത് വരെ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉളവാക്കുന്ന യാതൊരു വിധത്തിലുമുള്ള അരാജകത്വ സ്ഥിതിവിശേഷവും ഉണ്ടാവാൻ പാടില്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള കേരളത്തിൽ, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ മാനിക്കപ്പെടേണ്ടതും, വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണ്".
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications