വായില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണവുമായി പിടിയില്‍
തിരുവനന്തപുരം: സ്വര്‍ണ കടത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടികളെടുക്കുമ്പോള്‍ വ്യത്യസ്തമായ രീതികളാണ് കള്ളക്കടത്തുകാര്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വായില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.
കുറച്ച് സ്വര്ണല്ല ഇയാള്‍ ഇങ്ങനെ കടത്താന്‍ ശ്രമിച്ചത് എന്നതാണ് അത്ഭുപ്പെടുത്തുന്നത്. 44 പവനാണ് ഇയാള്‍ സ്വന്തം വായയില്‍ ഒളിപ്പിച്ചത്. 11 ലക്ഷം രൂപയുടെ മൂല്യമുണ്ട് ഈ സ്വര്‍ണത്തിന്.

ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് മന്‍സൂര്‍ എന്ന യുവാവാണ് കസ്റ്റംസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. വായക്കുള്ളില്‍ നാക്കിനടിയിലായിട്ടാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ചിരുന്നത്. 180 ഗ്രാമം സ്വര്‍ണം നാക്കിനടിയില്‍... എങ്ങനെയുണ്ടാകും.
ഞായറാഴ്ച രാവിലെ ശ്രീലങ്കയില്‍ നിന്ന് വന്ന വിമാനത്തിലാണ് മന്‍സൂര്‍ എത്തിയത്. വെറും ഒരു ഹാന്‍ഡ് ബാഗ് മാത്രമാണ് കയ്യില്‍ ഉണ്ടായിരുന്നത്. വര്‍ത്തമാനം പറഞ്ഞപ്പോഴുണ്ടായ സംശയമാണ് വായ പരിശോധനയിലേക്ക് നയിച്ചത്. വായ തുറപ്പിച്ച് നോക്കിയപ്പോള്‍ കണ്ടത് നാക്കിനടിയില്‍ ഒട്ടിച്ചുവച്ച സ്വര്‍ണവും.
വായില്‍ സ്വര്‍ണമുണ്ടെങ്കില്‍ മറ്റ് പലയിടത്തും ഉണ്ടായേക്കാം എന്ന് സംശയമായി. ഇതേ തുടര്‍ന്ന് മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ച് വിശദമായ പരിശോധനക്ക് വിധേയനാക്കി. പക്ഷേ വേറെ സ്വര്‍ണമൊന്നും കണ്ടെത്താനായില്ല.
ചെന്നൈയില്‍ എത്തിക്കാണ് സ്വര്‍ണം കൊണ്ടുവന്നതത്രെ. അടുത്ത ദിവസം ചെന്നൈയിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് മന്‍സൂറിന്റെ കയ്യില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്.
-
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കു സര്‍പ്രൈസായി നല്കിയ സമ്മാനപ്പൊതികള്‍; നന്ദി പറഞ്ഞ് കുറിപ്പും -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ









Click it and Unblock the Notifications