രണ്ട് അബോര്ഷന്! 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച തലശേരിക്കാരന് ഗള്‍ഫിലേക്ക് മുങ്ങി...
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവതിയെ കോയമ്പത്തൂരില്‍ വെച്ചാണ് തലശേരി സ്വദേശിയായ റനീഷ് പരിചയപ്പെടുന്നത്.
കണ്ണൂര്‍: ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്പത്തൂര്‍ എകെ രാജഗോപാല്‍ ലേഔട്ടിലെ താമസക്കാരിയുമായ 28കാരിയാണ് തലശേരി സ്വദേശിയായ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തലശേരി കരിയാട് പള്ളിക്കുനിയിലെ കുഞ്ഞോറന്റവിട എകെ റനീഷ്, തന്നെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നും, സ്വര്ണ്ണാഭരണളും, പണവും തട്ടിയെടുത്തുവെന്നുമാണ് യുവതിയുടെ പരാതി. നിലവില്‍ തലശേരി റസ്റ്റ് ഹൗസിന് സമീപത്തെ റുഖ്സാന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതി ജില്ലാ പോലീസ് മേധാവിക്കാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്.

പരിചയം...
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവതിയെ കോയമ്പത്തൂരില്‍ വെച്ചാണ് തലശേരി സ്വദേശിയായ റനീഷ് പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പത്തിലായതോടെ റനീഷും യുവതിയും കോയമ്പത്തൂരില്‍ ഒരുമിച്ച് താമസം ആരംഭിച്ചു.

പീഡനം...
കോയമ്പത്തൂരില്‍ ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് റനീഷ് വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇവിടെ വെച്ച് പലതവണ യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഇതിനിടെ രണ്ടു തവണ ഗര്‍ഭിണിയായെന്നും, അബോര്ഷന് നടത്തിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

ക്വാര്‍ട്ടേഴ്സില്‍...
കഴിഞ്ഞമാസമാണ് റനീഷും യുവതിയും തലശേരിയില്‍ താമസിക്കാനെത്തിയത്. തലശേരി റസ്റ്റ് ഹൗസിന് സമീപത്തുള്ള റുഖ്സാന ക്വാര്‍ട്ടേഴ്സിലാണ് ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്. നാട്ടില്‍വെച്ച് വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞാണ് റനീഷ് യുവതിയെ തലശേരിയിലെത്തിച്ചത്.

ഭീഷണി...
ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്നതിനിടെയാണ് റനീഷിന്റെ ഉമ്മയും ബന്ധുക്കളും യുവതിയെ ഭീഷണിപ്പെടുത്തിയത്. റനീഷുമായുള്ള ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മയും സഹോദരിമാരും ശ്രീലങ്കന്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്.

തട്ടിയെടുത്തെന്നും...
ഇതിനിടെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മാരുതി കാറും സ്കൂട്ടറും, ബാങ്ക് അക്കൗണ്ടിലെ ഏഴു ലക്ഷം രൂപയും റനീഷ് തട്ടിയെടുത്തെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനുപുറമേ യുവതിയുടെ 12 പവന് സ്വര്‍ണ്ണാഭരണങ്ങളും, പാസ്പോര്‍ട്ടും റനീഷ് കൈക്കലാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഒറ്റയ്ക്ക്...
വിവാഹം നടത്തിതരാമെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ റനീഷിനെ ക്വാര്‍ട്ടേഴ്സില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനു തൊട്ടടുത്ത ദിവസം തന്നെ റനീഷ് ഗള്‍ഫിലേക്ക് പോകുകയും ചെയ്തു. റനീഷിനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചുവെന്നാണ് യുവതിയുടെ ആരോപണം.

പോലീസ് മേധാവിക്ക്...
സംഭവത്തില്‍ തലശേരി, ചൊക്ലി പോലീസ് സ്റ്റേഷനുകളില്‍ യുവതി നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications