Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമി ലേഖിക ലേബിക്ക് ശ്രീനിജന്റെ ഭാര്യ സോണിയുടെ ചുട്ട മറുപടി!

'ശ്രീനിജന്‍... എന്നെ നിങ്ങള്‍ ചതിച്ച് തോല്‍പിച്ചു. നിങ്ങള്‍ക്കും രണ്ട് മക്കളാണ്.. എനിയ്ക്കും'- തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മാതൃഭൂമി ലേഖികയായ ലേബി പറയുന്നത് ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഓഡിയോ ക്ലിപ് തന്റേത് തന്നെയാണ് എന്ന് സമ്മതിച്ച ശേഷമാണ് ലേബി സജീന്ദ്രന്‍ ഇത് പറഞ്ഞത്. പലപ്പോഴായി താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് ഓഡിയോ എന്നും ലേഖി പറഞ്ഞിരുന്നു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനായ ശ്രീനിജനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് ലേബി തന്റെ ഭാഗം വിശദീകരിച്ചത്. ഇതിനോട് പ്രതികരിക്കാന്‍ ശ്രീനിജന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ശ്രീനിജന്റെ വീട്ടില്‍ നിന്നും മറ്റൊരാള്‍ ലേബിയോട് പ്രതികരിച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ ലേബിക്ക് ചുട്ട മറുപടി നല്‍കുന്നത് ശ്രീനിജന്റെ ഭാര്യ സോണി ശ്രീനിജനാണ്.

lebysajeendran

പ്രിയ സോണി... നിങ്ങള്‍ ഒരു അമ്മയല്ലേ... ഭാര്യയല്ലേ.. നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ ഭര്‍ത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂര്‍ണമായി തകര്‍ത്തെറിഞ്ഞു എന്നത് - എന്ന് ലേബി ഒരു പോസ്റ്റിലൂടെ സോണിയോടും ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സോണിയുടെ പോസ്റ്റ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പിതാവിനെയും ഭര്‍ത്താവിനെ കുറിച്ചും നിങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞ കഥകള്‍ കേട്ട് നിസഹയികയായി വീട്ടില്‍ ഇരുന്ന ഒരു വീട്ടമ്മയാണ് ഞാന്‍ എന്ന ആമുഖത്തോടെയാണ് സോണി ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

അന്ന് 9 മാസം പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഞാന്‍ അനുഭവിച്ച വേദനയൊന്നും ഒരാളോട് പോലും പങ്കുവെക്കാന്‍ പോലും കഴിയാതെ ഏതാണ്ട് ഒറ്റപെട്ട അവസ്ഥയായിരുന്നു എന്റേത്. എന്റെ ഭര്‍ത്താവിന് എന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പറ്റാത്ത തരത്തില്‍ വീട് വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഇന്നും അന്നും എനിക്ക് ഒരു ദേഷ്യവുമില്ല... പക്ഷെ ഒരു കാര്യം ചോദിക്കട്ടെ നിങ്ങള്‍ ഒത്തിരി ആളുകളെ കുറിച്ച് വാര്‍ത്ത ചെയ്യാറുണ്ടല്ലോ... അതിലെ ശരി തെറ്റുകള്‍ക്കപ്പുറം വാര്‍ത്തകള്‍ക്കു ഇരയകുന്നവരുടെ കുടുംബത്തെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? സത്യത്തില്‍ നിങ്ങള്‍ ചെയ്യുന്ന വാര്‍ത്തകളുടെ ശരിയായ ഇരകള്‍ ഞങ്ങളെ പോലുള്ള വീട്ടമ്മമാര്‍ ആണ് - എന്ന് കൂടി പറഞ്ഞുകൊണ്ടാണ് ലേഖിക്കുള്ള മറുപടി സോണി അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+