സിപിഎമ്മിനെതിരെ കാന്തപുരം വിഭാഗം; കേസ് അട്ടിമറിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് എതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍.

മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.കാന്തപുരം വിഭാഗത്തിന്റെ മുഖപത്രായ സിറാജിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്നു മരിച്ച കെഎം ബഷീര്‍. കേസ് അട്ടിമറിച്ചാല്‍ സിപിഎം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു.
അമിത വേഗത്തിൽ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീരാം വെങ്കിട്ടരാമനാണ് എന്ന് ദൃസാക്ഷികളെല്ലാം മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസ് അമാന്തിക്കരുതെന്ന് നേതൃത്വം നിലപാട് കടുപ്പിച്ചു. അതേസമയം കേസില്‍ ഇന്ന് ഹൈകോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. പ്രതി ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ വൈദ്യ പരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതില്‍ ന്യായീകരണമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications