• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനപകടക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും. ഇന്നലെ അര്‍ധരാത്രിയോടെ റിമാന്‍ഡിലായ ശ്രീറാം പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിസ്ത തുടരുകയാണ്.

1,2,3,4.. നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചിട്ട് സേന; മൃതദേഹങ്ങള്‍ പാകിസ്താന് കൊണ്ടുപോവാമെന്ന് വാഗ്ദാനം

അമിത വേഗതയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാത്രി പത്തരയോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തത്. ബോധപൂര്‍വ്വമായ നരഹത്യ, മദ്യപിച്ച് വാനഹമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കള്‍ തുടങ്ങി 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആദ്യം വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് കേസില്‍ ശക്തമായ ഇടപെടലാണ് പോലീസ് നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പോലീസ് വീഴ്ച്ച

പോലീസ് വീഴ്ച്ച

അപകടം നടന്നയുടനെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ എടുക്കുന്നതിലടക്കം പോലീസ് വീഴ്ച്ച വരുത്തിയെന്ന വിമര്‍ശനം ശക്തമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ ദേഹപരിശോധന നടത്താന്‍ മാത്രമായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്‍റെ കൂടെയുണ്ടായിരുന്നു വഫയുടെ മാത്രം രക്തസാംപിളായിരുന്നു പരിശോധിച്ചത്.

വാഹനം ഓടിച്ചത്

വാഹനം ഓടിച്ചത്

വാഹനം ഓടിച്ചത് ആരെന്നതിലുണ്ടായിരുന്ന അഭ്യൂഹം തുടക്കത്തിലെ പോലീസ് നടപടികളേയും ബാധിച്ചു. പിന്നീട് സാക്ഷിമൊഴികളും വഫയുടെ വെളിപ്പെടുത്തലുമാണ് വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പോലീസിന് കഴിഞ്ഞത്. അപകടത്തിന് ഇടയാക്കിയ കാര്‍ യാത്ര ആരംഭിച്ചതുമുതല്‍ ശ്രീറാം നിയമലംഘനം നടത്തിയെന്ന് വ്യക്തമാണ്. അപകടശേഷം അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തി. ഒടുവിൽ തെളിവുകളും മൊഴികളും എതിരായതോടെ അറസ്റ്റ് അനിവാര്യമാവുകയായിരുന്നു.

കാറോടിച്ചത് ഞാനല്ല

കാറോടിച്ചത് ഞാനല്ല

നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടനം നടക്കുന്നത് പൊലീസിന്‍റെ ശക്തമായ നിരീക്ഷണമുള്ളതുമായ റോഡില്‍ റോഡില്‍ മദ്യലഹരയില്‍ അതിവേഗത്തില്‍ കാറോടിച്ചുവെന്നതാണ് ശ്രീംറാം നടത്തിയ ആദ്യ നിയമലംഘനം. അപകടം നടന്നപ്പോൾ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞത് ‘കാറോടിച്ചത് ഞാനല്ല, സുഹൃത്ത് വഫ ഫിറോസാണ്'. എന്നായിരുന്നു. ആള്‍മാറാട്ടം നടത്തി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രീറാമിന്‍റെ ഈ നീക്കം ആദ്യം പൊളിച്ചത് ദൃക്സാക്ഷികളായ രണ്ട് ഡ്രൈവര്‍മാരാണ്. പിന്നീട് വഫയുടെ മൊഴിയും നിര്‍ണ്ണായക തെളിവായി.

ദൃക്സാക്ഷി മൊഴികള്‍

ദൃക്സാക്ഷി മൊഴികള്‍

അമിത വേഗത്തിലായിരുന്നു കാര്‍ വന്നിരുന്നതെന്നാണ് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവര്‍ ഷഫീക്ക് മൊഴിനല്‍കിയത്. കാറിന്റെ വരവ് കണ്ട് ബൈക്ക് ഒതുക്കുന്നതിനിടെ സ്‌കിഡ് ചെയ്തു വന്ന് ഇടിച്ചു കയറുകയായിരുന്നു. കാറ്‍ ഓടിച്ചിരുന്നത് കറുത്ത് പൊക്കമുള്ള ഒരാളായിരുന്നെന്നും ഇയാളില്‍ നിന്ന് മദ്യത്തിന്‍റെ രൂക്ഷ ഗന്ധമുണ്ടായിരുന്നതായും ഷഫീഖ് പറഞ്ഞു. വണ്ടി ഓടിച്ചിരുന്നത് പുരുഷന്‍ തന്നെയായിരുന്നു. ബൈക്കിനടിയില്‍ കിടന്നയാളെ പോലീസിന്‍റെ സഹായത്തോടെ പുറത്തെടുത്തത് അയാളും കൂടിയാണെന്ന് മറ്റൊരു ദൃക്സാക്ഷിയായ മണിക്കുട്ടനും വ്യക്തമാക്കി.

ആരാണെന്ന് ചോദിച്ചപ്പോള്‍

ആരാണെന്ന് ചോദിച്ചപ്പോള്‍

അപകടസ്ഥലത്ത് എത്തിയ പോലീസ്, ആരാണെന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ എന്നായിരുന്നു ശ്രീറാം നല്‍കിയ മറുപടി. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചത് കേസില്‍ നിന്ന് ഊരാന്‍ ശ്രീറാം നടത്തിയ ഇടപെടലാണ്. മദ്യപിച്ച് വാഹനം ഓടിച്ചതില്‍ നിന്നുള്ള കുറ്റങ്ങളില്‍ നിന്ന് ഊരാന‍് ശാസ്ത്രീയ തെളിവുകള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

പോയത് സ്വകാര്യ ആശുപത്രിയിലേക്ക്

പോയത് സ്വകാര്യ ആശുപത്രിയിലേക്ക്

പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്കു പോകണമെന്നാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് ശ്രീറാം ആവശ്യപ്പെട്ടത്. ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കില്‍ പോയത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. സ്വാധീനം ചെലുത്തി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരമമൊരു നീക്കത്തിന് പിന്നിലെന്നും ആരോപണുണ്ട്..

അമേരിക്കയില്‍ വെടിവെയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, 40 ലേറെ പേര്‍ക്ക് പരിക്ക്, 21 കാരന്‍ പിടിയില്‍

English summary
sriram's 5 interefearence to get escaped from accident case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X