ശ്രീറാം കേസില്‍ ഡോക്ടറെ കുറ്റപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്; പ്രതിഷേധവുമായി കെജിഎംഒഎ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ. കേസ് അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച്ച പോലീസ് ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെജെഎംഒഎ ഭാരവാഹികള്‍ വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ കേസില്‍ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ഡോക്ടര്‍ ചെയ്തിട്ടുണ്ട്. പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തമപരിശോധന നടത്താനാകൂ. എന്നാല്‍ രക്തപരിശോധന നടത്താന്‍ പോലീസ് വാക്കാല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കെജിഎംഒഎ സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ വ്യക്തമാക്കി.

അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നെന്നും പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജനറല്‍ ആശുപത്രയിലെ ഡോക്ടര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications