
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നല്കി സര്‍ക്കാര്‍, പുതിയ നിയമനം ആരോഗ്യവകുപ്പില്‍
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി നിയമിച്ചു. സംസ്ഥാനത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം, ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ വിശകലനം ചെയ്യുക എന്നതാണ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസറുടെ പ്രധാനപ്പെട്ട ചുമതല. സംസ്ഥാന തലത്തിലും ജില്ല തലത്തിലും ഇത് പരിശോധിക്കാന്‍ വിവിധ സംഘങ്ങളുണ്ട്. ഇവരെ ഇനി നിയന്ത്രിക്കുക ശ്രീ റാം വെങ്കിട്ടരാമനായിരിക്കും.
നേരത്തെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീരാമിനെ നേരത്തെ വിവാദത്തെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കൂടാതെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയായി നിയോഗിച്ചത് വലിയ വിമര്‍ശനത്തിനാണ് ഇടയയാക്കിയത്. ഇതിന് പിന്നാലെയും മാറ്റിയിരുന്നു.
ബിഗ് ബോസിൽ വിജയി ആകുമോ? ഫൈനൽ തിയ്യതി പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തി നോബി മാർക്കോസ്
തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ മദ്യ ലഹരിയില്‍ ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് ശ്രീറാമിനെതിരായ കേസ്. 2019 ആഗസ്റ്റിന് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. എന്നാല്‍ കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണെന്നുമായിരുന്നു ശ്രീറാം മൊഴി നല്‍കിയത്. കേസിനെ തുടര്‍ന്ന് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്.
Recommended Video
കുവിയ്ക്ക് സുഖപ്രസവം; മൂന്ന് കുഞ്ഞുങ്ങള്‍... അമ്മയും കുഞ്ഞുങ്ങളും അജിത് മാധവന്റെ വീട്ടില്‍