• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീറാമിനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യഹർജി പരിഗണിക്കുക. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഐഎഎസ് റാങ്കിൽ ഉന്നത പദവി വഹിക്കുന്നതിനാൽ സാക്ഷികളെയും മറ്റും സ്വാധീനിക്കാൻ ഇടയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം.

കട്ട റൗഫ് വധം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍! കൊലപാതകത്തിലെത്തിയത് എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസ്

തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ശ്രീറാം വെങ്കട്ടിരാമന്റം വാദം. മാധ്യമ മ്മർദ്ദമാണ് കേസിന് പിന്നിലെന്നും അദ്ദേഹം നൽകിയ ജാമ്യഹർജിയിൽ പറയുന്നു. അതേസമയം തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്. അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും, മാധ്യമങ്ങൾ പറയുന്നതിനനുസരിച്ച് തനിക്കെതിരെ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും ശ്രീറാം വെങ്കിട്ടരാമൻ ജാമ്യഹർജിയിൽ പറയുന്നു.

രഷ്ട്രീയ വൈരാഗ്യം

രഷ്ട്രീയ വൈരാഗ്യം

അപകടത്തിൽ തനിക്കും പരിക്കേറ്റിട്ടുണ്ട്. ഇടത് കൈക്ക് പൊട്ടലുണ്ട്. ഉത്തരവാദിത്തമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കിയെന്നും ജാമ്യ ഹർജിയിൽ പ്രതി ശ്രീറാം വെങ്കിട്ടടരാമൻ‍ പറയുന്നു. അതേസമയം ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ കെയർ ഐസിയുവിൽ തുടരുകയാണ്.

പുതിയ അന്വേഷണ സംഘം

പുതിയ അന്വേഷണ സംഘം

അതേസമയം ഡിജിപി നിയോഗിച്ച പുതിയ അന്വേണ സംഘം ചൊവ്വാഴ്ച മുതൽ കേസ് അന്വേഷിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം മ്യൂസിയം സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വാങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മദ്യ ലഹരിയിൽ ശ്രീറാം അമിത വേഗത്തിൽ ഓടിച്ചിരുന്ന വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ ബഷീർ മരിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.

സസ്പെൻഷൻ

സസ്പെൻഷൻ

സര്‍വെ ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. വകുപ്പ്തല അന്വേഷണത്തിനും ഉത്തരിടുകയായിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. ഇതിന്റെ ഭാഗമായി ഡിജിപി ചീഫ് സെക്രട്ടരിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്റെ അടി്സ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.

രക്തത്തിൽ മദ്യമില്ലെന്ന്...

രക്തത്തിൽ മദ്യമില്ലെന്ന്...

അതേസമം ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. പരിശോധനയ്ക്കായയുള്ള രക്തം ശേഖരിച്ചത് ഒന്പത് മണിക്കൂർ കഴിഞ്ഞാണെന്നുള്ള ആക്ഷേപം ആദ്യമേ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രക്ത പരിശോധന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിക്കാത്തതിനാൽ തന്നെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

മെഡിക്കൽ കോളേജിലും സുഖവാസം?

മെഡിക്കൽ കോളേജിലും സുഖവാസം?

തിരുവന്തപുരം മെഡിക്കൽ കോളേജിലും ശ്രീറാമിന് സുഖവാസമാണെന്നാണ്പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസത്തെ സുഖവാസം എന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവം മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ചത്. ജയിലിലേക്ക് മാറ്റാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനിൽക്കേ ജയിൽ ഡോക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ തടവുകാരുടെ സെല്ലിൽ കിടത്താതെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

cmsvideo
  ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തു കളിച്ചോ
  പോലീസിന് വീഴ്ച

  പോലീസിന് വീഴ്ച

  പോലീസിന്റെ ഭാഗത്തു നിന്ന് ആദ്യം മുതൽ തന്നെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പരാതികൾ ഉയർന്നിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നാല് മണിക്കൂർ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

  English summary
  Sriram Venkataraman's bail plea will be heard on Monday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more