കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമന് സസ്പെന്‍ഷന്‍: സര്‍വെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി, വകുപ്പ് തല അന്വേഷണം

Google Oneindia Malayalam News

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സര്‍വെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനോടൊപ്പം ശ്രീറാമിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

<strong> ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ല: പരിശോധനാഫലം പോലീസിന് കൈമാറി</strong> ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ല: പരിശോധനാഫലം പോലീസിന് കൈമാറി

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ഒരു കേസില്‍ റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിജിപി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടി നല്‍കിയുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.

sriram

അതേസമയം, ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. അപകടം നടന്ന് 10 മണിക്കൂറോളം കഴിഞ്ഞതിന് ശേഷമായിരുന്നു രക്തം ശേഖരിച്ചത്. ഇതുമൂലമാണ് മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ചുത്തിയ ഐപിസി 304 വകുപ്പ് പ്രകാരമുള്ള നരഹത്യാകേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്.

<strong>കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍</strong>കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍

അപകടം നടന്നയുടനെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ എടുക്കുന്നതിലടക്കം പോലീസ് വീഴ്ച്ച വരുത്തിയെന്ന വിമര്‍ശനം ശക്തമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ ദേഹപരിശോധന നടത്താന്‍ മാത്രമായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്‍റെ കൂടെയുണ്ടായിരുന്നു വഫയുടെ മാത്രം രക്തസാംപിളായിരുന്നു ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.

English summary
sriram venkataraman suspended from service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X