Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍!! ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ​എം ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 sriramarest

ശ്രീറാമിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുംറിമാന്‍റ് റിപ്പോര്‍ട്ട് ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന. സംഭവത്തില്‍ സഹയാത്രിക വഫ ഫിറോസിന്‍റെ രഹസ്യ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം ആണെന്നായിരുന്നു ദൃക്സാക്ഷി മൊഴി. എന്നാല്‍ വഫയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു ശ്രീറാം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ശ്രീറാം തന്നെയാണ് കാറോടിച്ചിരുന്നത് വഫ പോലീസിന് മൊഴി നല്‍കുകയായിരുന്നു.ജോലിയില്‍ തിരികെ കയറിയതിന്‍റെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്രീറാം നിര്‍ബന്ധപ്പൂര്‍ വാഹനം ഓടിക്കുകയായിരുന്നുവെന്ന് വഫ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+