Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

Recommended Video

cmsvideo
    ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

    തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീംറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ (35) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു.

    അമിത വേഗത്തില്‍ എത്തിയ കാറ് ശ്രീറാം വെങ്കട്ടരാമനാണ് ഒടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ഇദ്ദേഹം മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇതില്‍ സ്ഥിരീകരണം നടത്തുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിസിടി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

     ias

    കാറിൽ ശ്രീരാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍പോലും പോലീസ് തയ്യാറായത്. പിന്നീട് സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

    കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബഷീറിന്‍റെ ബൈക്കിന് പിറകില്‍ കാര്‍ വന്നിടിച്ചത്. 2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയി ബഷീര്‍ പിന്നീട് ബ്യൂറാ ചീഫായും യൂണിറ്റ് മേധാവിയായും നിയമിതനാവുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+