കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Google Oneindia Malayalam News

തിരുവന്തപുരം: പ്രതിഷേധങ്ങൾ‌ക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സംഭവം നടന്ന് 15 ദിവസം പിന്നിടുമ്പോഴും ലൈസന്‍സ് റദ്ദാക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് റിപ്പോർട്ടും തേടിയിരുന്നു.

<strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!</strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!

<strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..</strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..

മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ നൽകിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കാനിടയായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് വീണ്ടും നോട്ടീസ് അയച്ചു.

Sriram Venkitaraman

വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന് അയച്ച നോട്ടീസിൽ മറുപടി ലഭിച്ചില്ലെന്നും അപകടം നടന്ന വാഹനം പരിശോധിച്ചിട്ടില്ലെന്നുമുള്ള മുടന്തൻ ന്യായങ്ങളായിരുന്നു മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നത്. സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നൽകിയെങ്കിലും പേഴ്സൺ സ്റ്റാഫ് എന്ന പേരിൽ മറ്റൊരളാണ് നോട്ടീസ് കൈപ്പറ്റിയിരിക്കുന്നത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

മറുപടി കിട്ടുന്നില്ലെങ്കിൽ വീണ്ടും നോട്ടീസ് അയക്കും. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികള്‍ നീളുന്നതെന്നുമായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ലൈസൻസ് തിങ്കളാഴ്ച തന്നെ സസ്പെൻഡ് ചെയ്യാനുള്ള നടുപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്.

English summary
Sriram Venkitaraman's license suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X