Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീറാം വെങ്കിട്ടരാമനോട് സുഹൃത്ത് പറയുന്നു!നീപൊളിക്കണ്ട ബ്രോ!കാരണം കേരളം നിന്നെ അര്‍ഹിക്കുന്നില്ല

അഞ്ചര വര്‍ഷം കൂടെ പഠിച്ച ഇപ്പോള്‍ അബുദാബിയിലുള്ള ഫസല്‍ റഹ്മാന്‍ എന്ന സുഹൃത്താണ് ശ്രീറാമിന് പത്ത് കല്‍പ്പനകള്‍ നല്‍കിയിരിക്കുന്നത്. നീ പൊളിക്കണ്ട ബ്രോ എന്ന ഹാഷ് ടാഗോടെയാണ് പത്ത് കല്‍പ്പനകള്‍.

മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നേറുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് ഇപ്പോഴത്തെ താരം. ഭീഷണിക്കും ആക്ഷേപങ്ങള്‍ക്കും ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഓഫീസറുടെ നിശ്ചദാഢ്യത്തെ ഒന്നു തൊടാന്‍ കഴിഞ്ഞിട്ടില്ല. നടപടികള്‍ക്ക് കലക്ടര്‍ക്ക് പിന്തുണയുമായി ജനങ്ങളും ഉണ്ട്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന് സുഹൃത്ത് നല്‍കുന്ന പത്ത് കല്‍പ്പനകള്‍ ചര്‍ച്ചയാവുകയാണ്.

അഞ്ചര വര്‍ഷം കൂടെ പഠിച്ച ഇപ്പോള്‍ അബുദാബിയിലുള്ള ഫസല്‍ റഹ്മാന്‍ എന്ന സുഹൃത്താണ് ശ്രീറാമിന് പത്ത് കല്‍പ്പനകള്‍ നല്‍കിയിരിക്കുന്നത്. നീ പൊളിക്കണ്ട ബ്രോ എന്ന ഹാഷ് ടാഗോടെയാണ് പത്ത് കല്‍പ്പനകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീറാമിനെപ്പോലെ ആത്മാര്‍ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവുമുള്ള ഒരു ഓഫീസറെ കേരളം അര്‍ഹിക്കുന്നില്ലെന്നും സുഹൃത്ത് പറയുന്നു.

 കൃഷ്ണമണിക്ക് തോട്ടികേറ്റും

കൃഷ്ണമണിക്ക് തോട്ടികേറ്റും

പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ് മൂന്നാര്‍ ദൗത്യമെന്ന് സുഹൃത്ത് ആദ്യം തന്നെ പറയുന്നു. അവരേക്കാളൊക്കെ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണ് നീയെന്നറിയാമെന്നും പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും സുഹൃത്ത് പറയുന്നു.

 അബദ്ധം ഓര്‍ക്കണം

അബദ്ധം ഓര്‍ക്കണം

ആള്‍ ഇന്ത്യാ ലെവലില്‍ സെക്കന്റ് റാങ്ക് നേടിയ ആളാണ് ശ്രീറാം വെങ്കിട്ടരാമന്‍. ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണമെന്ന് സുഹൃത്ത് പറയുന്നു.

 മതേതര പൊതുബോധം

മതേതര പൊതുബോധം

എംബിബിഎസും പിജിയും (അതും എംഡി ജനറല്‍ മെഡിസിന്‍) കഴിഞ്ഞാല്‍ കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് ശ്രീറാം ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് സുഹൃത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാര്‍ത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുതെന്ന് അദ്ദേഹം പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന സവര്‍ണ്ണ ഹിന്ദു പേരും വച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യന്‍ കുരിശോ തൊടാന്‍ പോലുമുള്ള അവകാശം തരാനും മാത്രം കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം.

 നിക്കാന്‍ പഠിക്കണം

നിക്കാന്‍ പഠിക്കണം

കോളേജ് ടീമിലെ ഇടങ്കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗള്‍ഡ് ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെന്‍ഷന്‍ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍കൂടി ശ്രദ്ധിക്കണമെന്നും സുഹൃത്ത് പറയുന്നുണ്ട്. കക്കാന്‍ പഠിച്ചാല്‍ പോര നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ടെന്നും, ജീവന്‍ പോയാലും നീ കക്കില്ലെന്നറിയാമെന്നും പക്ഷെ കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസില്‍ വയ്ക്കണമെന്നും ഉപദേശിക്കുന്നു.

 പ്രലോഭനങ്ങളില്‍ വീഴില്ല

പ്രലോഭനങ്ങളില്‍ വീഴില്ല

ബാച്ചിലെ 200 ല്‍ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നീ മാത്രമിങ്ങനെ മോസ്റ്റ് എലിജിബിള്‍ ബാച്ച് ലര്‍ ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണമെന്നും അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളുമെന്നും സുഹൃത്ത് പറയുന്നു. പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളില്‍ നീ വീഴില്ലെന്നറിയാമെങ്കിലും ഇതിലും നല്ല വിഷയം കിട്ടിയാല്‍ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

 പഴയകൈലി മുണ്ട്

പഴയകൈലി മുണ്ട്

കൈയ്യൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കല്‍ പിമ്പുകളോട്, ഹോസ്റ്റല്‍ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സില്‍ ധ്യാനിച്ച്, 'ഇനിയും ചൊറിയാന്‍ വന്നാല്‍ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്‌സിന് ' എന്നങ്ങ് കാച്ചി വിട്ടേക്കാന്‍ സുഹൃത്ത് ഉപദേശിക്കുന്നു.

പൊളിക്കണ്ട ബ്രോ

നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ. അത് കൊണ്ട് തന്നെ ഇനിനീപൊളിക്കണ്ടബ്രോ എന്നും സുഹൃത്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+