കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമന് മറവി രോഗം; റെട്രോഗ്രേഡ് അംനേഷ്യ... പൂര്‍ണമായി ഓര്‍ത്തെടുക്കാനാകുന്നില്ല

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീറാം വെങ്കിട്ടരാമന് മറവിരോഗം | Oneindia Malayalam

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്ന് ഡോക്ടര്‍മാര്‍. റെട്രോഗ്രേഡ് അംനേഷ്യ എന്ന രോഗമാണ് ഇദ്ദേഹത്തിനെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നു. ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ.

Sriram

വലിയ ആഘാതത്തിന് പിന്നാലെ ഈ അവസ്ഥ വരാം. അതേസമയം, അമിതമായ മദ്യപാനികളില്‍ ഇത്തരം മറവിരോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തില്‍ കഴുത്തിന് പരിക്കുണ്ട്. ആന്തരിക പരിക്കുകള്‍ ഇല്ലെന്നാണ് വിവരം.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ലകോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

നിലവില്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമന് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ രക്തപരിശോധന നടത്താന്‍ പോലീസ് തയ്യാറാകാതിരുന്നത് വന്‍ വിവാദമായിരുന്നു. മെഡിക്കല്‍ കോളജിലേക്ക് മാറ്റാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും വിവാദമായി. പിന്നീട് പൂജപ്പുര സബ്ജയിലിലേക്ക് മാറ്റിയ ഉടനെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

നിലവില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ല എന്നാണ് ഹൈക്കോടതി പ്രതികരിച്ചത്. രക്തപരിശോധന നടത്തുന്നത് വൈകിപ്പിച്ച പോലീസ് നടപടിയെയും കോടതി വിമര്‍ശിച്ചിരുന്നു.

English summary
Sriram Venkittaraman Suffering Retrograde Amnesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X