ശ്രീവിദ്യയെ പരിചരിക്കാതെ കൊന്നതോ?
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശ്രീവിദ്യക്ക് അവസാന കാലത്ത് വേണ്ടത്ര പരിചരണയോ ശരിയായ ചികിത്സയോ കിട്ടിയില്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീവിദ്യയെ അവസാന കാലത്ത് ചികിത്സിച്ചിരുന്ന ഡോ.എം കൃഷ്ണന്‍നായരാണ് തന്റെ ആത്മകഥയില്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ശ്രീവിദ്യയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടനും മുന്‍ മന്ത്രിയും ആയ കെബി ഗണേഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഡോക്ടറുടെ വെളിപ്പടുത്തല്‍. സ്വത്തുക്കള്‍ ഏറ്റെടുത്ത ട്രസ്റ്റിന്റെ ചുമതല ഗണേഷ് കുമാറിനായിരുന്നു. എന്നാല്‍ ട്രസ്റ്റ് ചികിത്സ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും ഡോക്ടര്‍ ആരോപിക്കുന്നു.

'ഞാനും ആര്‍സിസിയും, കാന്‍സറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങള്‍' എന്ന ആത്മകഥയിലാണ് ഡോക്ടര്‍ കൃഷ്ണന് നായര്‍ ശ്രീവിദ്യുടെ കാര്യം തുറന്നെഴുതിയിരിക്കുന്നത്. പുസ്തകത്തിലെ സ്തനാര്‍ബുദം എന്ന അധ്യായത്തിലാണ് നടിയുടെ കഥ കടന്ന് വരുന്നത്.
അര്‍ബുദം കാര്‍ന്നു തിന്നിരുന്ന അവസാന നാളുകള്‍ ശ്രീവിദ്യക്ക് തീര്‍ത്തും വേദനാപൂര്‍ണമായിരുന്നു. അല്പമെങ്കിലും ആശ്വാസം നല്കാനുതകുന്ന മരുന്നുകള്‍ക്കായി ഡോക്ടര്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടെയിലാണ് വിപണിയില്‍ പുതിയ ഒരു മരുന്ന് എത്തിയത്. ഒരു ലക്ഷം രൂപയോളം വില വരുന്ന മരുന്ന് വാങ്ങുന്ന കാര്യത്തില്‍ പക്ഷേ ട്രസ്റ്റ് അനുകൂല നിലപാടെടുത്തില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. മറ്റേതെങ്കിലും മരുന്ന് വാങ്ങിക്കൊടുത്താല്‍ മതി എന്നായിരുന്നത്തെ ട്രസ്റ്റിന്റെ അധികൃതര്‍ പ്രതികരിച്ചത്.
ശ്രീവിദ്യയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുവകകള്‍ ട്രസ്റ്റിന് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. താന്‍ ഏറെ ഇഷ്ടപപ്പെട്ടിരുന്ന ഗണേഷ് കുമാറിനെയായിരുന്നു ശ്രീവിദ്യ വില്പത്രം ഏല്പിച്ചത്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications