കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം ജയിച്ചുവെന്ന് തലക്കെട്ട് നല്‍കിയത് കൊണ്ടായില്ല, മനോരമ നമ്പി നാരായണനോട് മാപ്പ് പറയണമെന്ന്

Google Oneindia Malayalam News

രാജ്യത്തിന് വേണ്ടി ശാസ്ത്രസാങ്കേതിക രംഗത്ത് കഴിവുകള്‍ തെളിയിച്ച പ്രതിഭയായിരുന്നു നമ്പിനാരായണന്‍. പക്ഷെ ചിലര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചെടുത്ത ഒരു കേസിപ്പെടുത്തി ആ മനുഷ്യനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഈ രാജ്യം തുറങ്കിലടച്ചു. ഒടുവില്‍ 24 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ നിന്ന് നീതി ലഭിക്കുമ്പോള്‍ മാപ്പ് പറയേണ്ടവര്‍ ധാരാളമാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ ചാരക്കേസിനെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തിയപ്പോള്‍ തകര്‍ന്നുപോയത് നമ്പി നാരായണനെ പോലുള്ളവരുടെ സ്വപ്‌നങ്ങളായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് കൂട്ടായി കഥകള്‍ മെനഞ്ഞ മാധ്യമങ്ങള്‍ക്ക് കൂടി ലഭിച്ച മറുപടിയാണ് ഈ വിധിയെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

നിറംപിടിപ്പിച്ച കഥകള്‍

നിറംപിടിപ്പിച്ച കഥകള്‍

കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നായിരുന്നു ചാരക്കേസ് അതിശക്തമായി മുന്നോട്ട് പോയത്. പത്രങ്ങളിലെല്ലാം നിറംപിടിപ്പിച്ച കഥകളായിരുന്നു അന്നു പടച്ചു വിട്ടത്. വിദേശ വനിത പിടിയില്‍ എന്ന തലക്കെട്ടില്‍ വന്ന ഒരു ചെറിയകോളം വാര്‍ത്തയാണ് ഒരുപാട് പ്രതിഭകളുടെ ജീവിതവും കരിയറും നശിപ്പിക്കുന്നതിലേക്കും കെ കരുണാകരനെക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിക്കുന്നതിലേക്കും എത്തിച്ചത്.

മറിയം റഷീദ

മറിയം റഷീദ

മറിയം റഷീദക്കു പിന്നാലെ മാലി വനിത ഫൗസിയ ഹസന്‍,ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍ .ശശികുമാര്‍ ,റഷ്യന്‍ കമ്പനി ഗ്ലാവ് കോസ് മോസ് പ്രതിനിധി ചന്ദ്രശേഖര്‍ , ബാംഗ്ളൂര്‍ വ്യവസായി എസ് കെ ശര്‍മ , സാക്ഷാല്‍ രമണ്‍ ശ്രീവാസ്തവ എന്നിവരുടെയൊക്കെ പേരുകള്‍ പല കഥകളിലും നിറഞ്ഞു നിന്നു.

കിടപ്പറയിലെ ട്യൂണ മത്സ്യം

കിടപ്പറയിലെ ട്യൂണ മത്സ്യം

ചില പത്രപ്രവര്‍ത്തകര്‍ മാലിയില്‍ പോയി മറിയം റഷീദയുടേയും, ഫൗസിയ ഹസന്റേയും വീട്ടുവിശേഷണങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപില്‍ പോകാന്‍ കഴിയാത്തവര്‍ മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യമാണെന്നൊക്കെ തിരുവനന്തപുരത്തിരുന്ന് എഴുതി വിടുകയും ചെയ്തു.

കോടതിവിധി വന്നപ്പോള്‍

കോടതിവിധി വന്നപ്പോള്‍

ഒടുവില്‍ കേസില്‍ നമ്പിനാരായണന് അനുകൂലമായി കോടതിവിധി വന്നപ്പോള്‍ എല്ലാ പത്രങ്ങളും അദ്ദേഹത്തിന്റെ പോരാട്ടത്തെ വാഴ്ത്തിപ്പാടി. പോരാട്ടം ജയിച്ച് നമ്പി നരായണന്‍ എന്നായിരുന്നു മനോരമ കൊടുത്ത തലക്കെട്ട്. ഇതോടെ മനോരമയെ പഴയ വാര്‍ത്തകള്‍ ഒര്‍മിപ്പിച്ച പലരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

മനോരമ എന്ന പത്രത്തിന്

മനോരമ എന്ന പത്രത്തിന്

നമ്പിനാരായണനെതിരെ കഥകള്‍ പടച്ചുവിട്ടതില്‍ മനോരമ എന്ന പത്രത്തിന് നിര്‍ണ്ണായക പങ്കാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മനോരമ പത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

1994 ഒക്ടോബര്‍ 22

1994 ഒക്ടോബര്‍ 22

1994 ഒക്ടോബര്‍ 22നാണ് ചാരക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത മനോരമയില്‍ ആദ്യമായി വരുന്നത്. 'മാലിക്കാരിയുടെ സന്ദര്‍ശന രഹസ്യം അന്വേഷിക്കുന്നു' എന്നായിരുന്നു തലക്കെട്ട്.ഐ.എസ്. ആര്‍. ഒ ശാസ്ത്രജ്ഞനുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും ആദ്യ വാര്‍ത്തയില്‍ തന്നെ പറഞ്ഞു വെച്ചു.അന്‍പതു കഴിഞ്ഞ ശാസ്ത്രജ്ഞന് പല ബലഹീനതകളുമുണ്ടെന്നും കണ്ടെത്തല്‍.

പ്രധാനമന്ത്രിക്ക് നമ്പിയുടെ ക്ലാസ്

പ്രധാനമന്ത്രിക്ക് നമ്പിയുടെ ക്ലാസ്

പിന്നീട് പലഘട്ടങ്ങളിലായി അന്വേഷണം മാലിയിലേക്ക്,മാലിക്കാരി വന്നത് റോക്കറ്റ് രഹസ്യം ചോര്‍ത്താനെന്നു സംശയം, മാലിക്കാരിയുടെ ബാഗില്‍ രഹസ്യ രേഖകള്‍,ഡി.ആര്‍.ഡി.ഒയില്‍ നിന്ന് മിസൈല്‍ രേഖകളും ചോര്‍ത്തി, രണ്ടിന് നമ്പി നാരായണന്‍ അറസ്റ്റിലായ വാര്‍ത്ത. മറ്റു ചിലര്‍ വിദേശത്തേക്ക് മുങ്ങി, നമ്പി നാരായണന്റെ നീക്കങ്ങളില്‍ നേരത്തേ സംശയം,പ്രധാനമന്ത്രിക്ക് നമ്പിയുടെ ക്ലാസ് തുടങ്ങിയ തലക്കെട്ടുകളിലാണ് വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നത്.

സോഷ്യല്‍ മീഡിയില്‍ വ്യാപക പ്രതികരണം

സോഷ്യല്‍ മീഡിയില്‍ വ്യാപക പ്രതികരണം

ഈ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് മനോരമയ്ക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വ്യാപക പ്രതികരണം ഉയര്‍ന്നിരിക്കുന്നത്. നമ്പി നാരായാണനോട് മനോരയും മാപ്പ് പറയണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. നമ്പി നാരായണനെക്കുറിച്ചുള്ള മനോരമയുടെ വാര്‍ത്തകള്‍ക്ക് താഴെയെല്ലാം ഇത്തരം കമന്റുകള്‍ വ്യാപകമാണ്..അത്തരത്തില്‍ ചില കമന്റുകളാണ് താഴെ ചേര്‍ക്കുന്നു.

പ്രതികരണം 1

നഷ്ടപരിഹാരം നല്‍കേണ്ടത്

പ്രതികരണം 2

പത്രം എന്ന സിനിമ

പ്രതികരണം 3

യോഗ്യര്‍

പ്രതികരണം 4

നീതിയുടെ പോരാളി

English summary
isro spy case:social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X