Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുമുഖ നടിമാരോട് ചില സിനിമാക്കാർ ചെയ്യുന്നത്... ഇത് കഥയല്ല..! യുവനടിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ!

കോഴിക്കോട്: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവം സിനിമാ ലോകത്തേയും കേരള മനസാക്ഷിയേയും ഞെട്ടിച്ചതാണ്. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് നടിമാര്‍ തുറന്ന് പറഞ്ഞ് വ്യാപകമായി രംഗത്ത് വന്നത് ഈ സംഭവത്തിന് ശേഷമാണ്. നടിമാരായ പത്മപ്രിയ,റിമ കല്ലിങ്കല്‍, ചാര്‍മിള തുടങ്ങി നിരവധി പേര്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. കാസ്റ്റിംഗ് കൗച്ച് സിനിമയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ നായികയ്ക്കും ചിലത് വെളിപ്പെടുത്താനുണ്ട്.

സിനിമയിൽ നടക്കുന്നത്

സിനിമയിൽ നടക്കുന്നത്

സിനിമയിലെ മോശം സ്ത്രീകള്‍ക്കാണ് അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നതെന്ന് പറഞ്ഞത് എംപിയും താരസംഘടനയുടെ പ്രസിഡണ്ടുമായ നടന്‍ ഇന്നസെന്റാണ്. എന്നാല്‍ അവസരങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ മനപ്പൂര്‍വ്വം ഇരയാക്കുകയാണ് ചെയ്യുന്നതെന്നാണ് യുവനടി ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തുന്നത്.

കാസ്റ്റിംഗ് കൌച്ച് ഉണ്ട്

കാസ്റ്റിംഗ് കൌച്ച് ഉണ്ട്

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ ഉണ്ടെന്നുള്ളത് നേരത്തെ തന്നെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇത്രയും തുറന്ന്പറച്ചിലുകള്‍ ഉണ്ടാകുന്നതും വിപലമായി ചര്‍ച്ച ചെയ്യപ്പെടുന്നതും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്.

പുതുമുഖങ്ങൾ ഇര

പുതുമുഖങ്ങൾ ഇര

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തുന്നു. പുതുതായി സിനിമയിലെത്തുന്ന നടിമാരാണ് ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്.

ഇത് വലിയ ക്രൈം

ഇത് വലിയ ക്രൈം

പുതുമുഖ നടിമാരെ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരത്തില്‍ പ്രലോഭിപ്പിക്കാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തുന്നു. കാസ്റ്റിംഗ് കൗച്ച് എന്നത് കഥയല്ല. അത് വലിയൊരു ക്രിമിനല്‍ കുറ്റമാണെന്നും ശ്രുതി പറയുന്നു.

പരാതിപ്പെടാൻ തയ്യാറാവുന്നില്ല

പരാതിപ്പെടാൻ തയ്യാറാവുന്നില്ല

പല നടിമാരും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് പരാതിപ്പെടാന്‍ തയ്യാറാകുന്നത്. ഇപ്പോഴും സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തുടരുന്നത് ഇരയാക്കപ്പെടുന്നവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ്.

സിനിമയ്ക്ക് നാണക്കേട്

സിനിമയ്ക്ക് നാണക്കേട്

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ശക്തമായി തുടരുന്നത് നാണക്കേട് ആണെന്ന് ശ്രുതി പറയുന്നു. നടിമാരെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത് അഭിനയത്തിലോ നൃത്തത്തിലോ ഉള്ള കഴിവ് പരിഗണിച്ചാണെന്നും അല്ലാതെ മറ്റ് വഴികളിലൂടെ അല്ലെന്നും ശ്രുതി വ്യക്തമാക്കുന്നു.

പാർവ്വതിയുടെ വെളിപ്പെടുത്തൽ

പാർവ്വതിയുടെ വെളിപ്പെടുത്തൽ

അടുത്തിടെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് നടി പാര്‍വ്വതി ആയിരുന്നു. നടന്മാരടക്കം പലരും ഒരവകാശം പോലെ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ച ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+