കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുസ്ഥാനീയനായ സംവിധായകനില്‍ നിന്ന് ദുരനുഭവമുണ്ടായി! വെളിപ്പെടുത്തലുമായി സംവിധായക

  • By Desk
Google Oneindia Malayalam News

സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നടിമാര്‍ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും നടിമാര്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തനിക്കും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെനന് വ്യക്തമാക്കി ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് രംഗത്തെത്തിയത്. നിഷയ്ക്ക് പിന്നാലെ തനിക്കും ഇത്തരത്തില്‍ ദുരനുഭവമുണ്ടായെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി.

കപ്പ ടിവിയില്‍

കപ്പ ടിവിയില്‍

അഞ്ജലി മേനോന്‍റെ കൂടെയിലെ ഒരു ഹിറ്റ് ഗാനം എഴുതിയത് ശ്രുതി നമ്പൂതിരി സംവിധായകയും കൂടിയാണ്.
മാതൃഭൂമിയുടെ കപ്പ ടിവിയിലെ ഒരു പരിപാടിയിലാണ് ശ്രുതി തനിക്ക് നേരെ ഒരു സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്.

ഗുരുസ്ഥാനീയന്‍

ഗുരുസ്ഥാനീയന്‍

25-25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്‍റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്.

ഞെട്ടി

ഞെട്ടി

അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാള്‍ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു. അതൊക്കം ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയായിരുന്നു.

ഫിലിം മേക്കര്‍

ഫിലിം മേക്കര്‍

തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ താന്‍ കരയുകയായിരുന്നു. അത്തരം അനുഭവങ്ങളൊന്നും ആരോടും പറയാന്‍ പറ്റില്ല. അവര്‍ പരിപാടിയില്‍ പറഞ്ഞു.

മോശമായ ആഗ്യം

മോശമായ ആഗ്യം

ഒരിക്കല്‍ ഒരാള്‍ തന്നോട് മോശമായ ആഗ്യം കാണിച്ചു. എന്നാല്‍ തനിക്ക് അതിനോട് ഒരു രീതിയിലും പ്രതികരിക്കാന്‍ പറ്റിയില്ല. ഒരു ഗസ്ച്ചര്‍ ആണെങ്കില്‍ കൂടിയും ഒരു സ്ത്രീയെന്ന നിലയില്‍ അത് വളരെയധികം വേദനിപ്പിച്ചു.

സിനിമയില്‍ മാത്രമല്ല

സിനിമയില്‍ മാത്രമല്ല

ചില പെരുമാറ്റങ്ങള്‍ നമ്മളെ സെക്ഷ്വലി വേദനിപ്പിക്കും. അതേസമയം സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ന്യൂജെന്‍

ന്യൂജെന്‍

ന്യൂജെനറേഷന്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ അല്ലെന്നും ശ്രുതി പറയുന്നു. അവര്‍ അവരുടെ ജോലികളില്‍ ഫോക്കസ്ഡ് ആണ് . അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല.

ഡബ്ല്യുസിസി

ഡബ്ല്യുസിസി

ആരൊക്കെ എതിര്‍ത്താലും ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ട്. താന്‍ സംഘടയോട് പരിപൂര്‍ണമായും യോജിക്കുന്നുണ്ട്. അവര്‍ക്ക് പലമാറ്റങ്ങളും വരുത്താന്‍ കഴിഞഅഞിട്ടുണ്ട്. പുരുഷമേധാവിത്വത്തിന് മറുപടി നല്‍കാന്‍ ഇത്തരം സംഘടനകള്‍ ആവശ്യമാണെന്നനും ശ്രുതി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

English summary
sruthy namboothiri explains her bad experiance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X