കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വശിക്ഷാ അഭിയാൻ നടപ്പിലാക്കിയ ഗണിത വിജയം പദ്ധതിയുടെ ലക്ഷ്യസാക്ഷാൽക്കാര പ്രഖ്യാപനം നടത്തി

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ:പൊതുവിദ്യാഭ്യാസത്തിന്റെ മികവ് വർദ്ധിപ്പിക്കാനുള്ള കാര്യക്ഷമവും നൂതനവുമായ ഇടപെടലാണ് ഗണിതവിജയമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്. സർവ്വ ശിക്ഷാ അഭിയാൻ നടപ്പിലാക്കിയ ഗണിതവിജയം പദ്ധതിയുടെ ലക്ഷ്യസാക്ഷാൽക്കാര പ്രഖ്യാപനം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസ് പാലത്തിന് മുകളില്‍ നിന്ന് മറിഞ്ഞ് 26 മരണം: ബസ് മറിഞ്ഞത് 20 അടി താഴ്ചയിലേക്ക്!ബസ് പാലത്തിന് മുകളില്‍ നിന്ന് മറിഞ്ഞ് 26 മരണം: ബസ് മറിഞ്ഞത് 20 അടി താഴ്ചയിലേക്ക്!

സമൂഹത്തോട് എസ്എസ്എ കാണിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമാണിത്. ഗണിതപഠനം രസകരവും ആസ്വാദ്യവുമാക്കുന്നതിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ വളരുമെന്നും സുമേഷ് കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.പി.ജയബാലൻ മാസ്റ്റർ അധ്യക്ഷനായി. ഗണിതവിജയം വിജയകരമായി പൂർത്തിയാക്കിയ ജില്ലയിലെ 15 വിദ്യാലയങ്ങൾക്കുള്ള ഉപഹാരം മേയർ ഇ.പി.ലത വിതരണം ചെയ്തു.

ganithavijayminauguration

ഗണിതോപകരണ പ്രദർശനത്തിന്റെ ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പാൾ കെപ്രഭാകരൻ നിർവഹിച്ചു. കണ്ണൂർ ഡിഇഒ കെവി ലീല, എഇഒ കെവി സുരേന്ദ്രൻ, സയൻസ് പാർക്ക് ഡയരക്ടർ എ.വി.അജയകുമാർ, അധ്യാപക സംഘടനാ നേതാക്കളായ വി.പിമോഹനൻ, കെ.രമേശൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.പി.വി.പുരുഷോത്തമൻ സ്വാഗതവും, ബി.പി.ഒ കൃഷ്ണൻ കുറിയ നന്ദിയും പറഞ്ഞു. 'ഗണിതബോധനത്തിലെ വെല്ലുവിളികൾ സാധ്യതകൾ' എന്നീ വിഷയത്തിൽ നടന്ന സെമിനാർ ഡയറ്റ് മുൻ പ്രിൻസിപ്പാൾ സിഎം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറർ എസ്.കെ.ജയദേവൻ വിഷയം അവതരിപ്പിച്ചു. സി.പി.പത്മരാജ് അധ്യക്ഷനായി. ടിവി വിശ്വനാഥൻ സ്വാഗതവും പിപി സനകൻ നന്ദിയും പറഞ്ഞു.

ത്രിപുരയിലെ സിപിഎം പരാജയത്തില്‍ കോണ്‍ഗ്രസ് സന്തോഷിക്കില്ല: മുരളീധരന്‍ത്രിപുരയിലെ സിപിഎം പരാജയത്തില്‍ കോണ്‍ഗ്രസ് സന്തോഷിക്കില്ല: മുരളീധരന്‍

ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടുത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു

English summary
ssa success program held in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X