Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളിലെ അലമാരയില്‍നിന്ന് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ മോഷണംപോയ കേസില്‍ അദ്ധ്യാപികക്ക് ജാമ്യം

മലപ്പുറം: സ്‌കൂള്‍ ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച 21 എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചു. ചേലേമ്പ്ര കൊളക്കുത്ത് നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക കോഴിക്കോട് ബാലുശ്ശേരി നന്മണ്ട മനുസ്മൃതിയില്‍ പ്രഭ (46)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ അനുവദിച്ചത്.

2014 ജൂണ്‍ 10ന് ആണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂള്‍ അലമാരയില്‍ സൂക്ഷിച്ച 383 വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ബുക്കുകളില്‍ നിന്ന് രജിസ്റ്റര്‍ നമ്പര്‍ 262870 മുതല്‍ 262890 വരെയുള്ള 21 ബുക്കുകള്‍ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ പി ബിന്ദു, മാനേജര്‍ എന്‍ സി പാര്‍വ്വതി എന്നിവരാണ് തേഞ്ഞിപ്പലം പൊലീസില്‍ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ സ്‌കൂള്‍ പ്യൂണ്‍ കോട്ടക്കല്‍ കോഡൂര്‍ നീലമന വടക്കേമഠത്തില്‍ ശംഭു കുമാര്‍ (41)നെ 2018 ജനുവരി 29ന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 sslcn-

ഇത്തവണ മലപ്പുറത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 79,703 പേര്‍

ഇന്ന് മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലായി മൊത്തം 79,703 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 40,843 ആണ്‍കുട്ടികളും 38,860പേര്‍ പെണ്‍കുട്ടികളുമാണ്. എടരിക്കോട് സി കെ എം. എച്ച് എസ്സ സ്‌കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷിക്കിരുത്തുന്നത്. 2,422 കുട്ടികള്‍.

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ ആകെ 26,938പേരാണ് പരീക്ഷ എഴുതുന്നത് ഇതില്‍ 13,601ആണ്‍കുട്ടികളും 13,337 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് കൊട്ടുക്കര പി. പി എം എച്ച് എസ് സ്‌കൂളാണ് 1302പേര്‍.

തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 8,540 ആണ്‍കുട്ടികളും 8,013 പെണ്‍കുട്ടികളുമുള്‍പ്പെടെ 16,553പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ പരീക്ഷക്കിരുത്തുന്ന സ്‌കൂള്‍ ആലത്തിയൂര്‍ കെ. എച്ച് എം എച്ച് എസ് എസ് ആണ്. ആകെ 1222 പേര്‍ .

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷക്കിരിക്കുന്ന 20,339 പേരില്‍ 10,726പേര്‍ ആണ്‍കുട്ടികളും 9,613പേര്‍ പെണ്‍കുട്ടികളുമാണ് . എടരിക്കോട് സി കെ എം. എച്ച് എസ്സ സ്‌കൂളിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് . ഇവിടെ 2,422പേരാണ് മാറ്റുരക്കുന്നത് . ജില്ലയിലെത്തന്നെ ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്ന ബഹുമതിയും ഈ സ്‌കൂളിനാണ്.

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 15,873പേരില്‍ 7976പേര്‍ ആണ്‍കുട്ടികളും 7897പേര്‍ പെണ്‍കുട്ടികളുമാണ്. 758പേരെ പരീക്ഷയെഴുതിച്ച് മേലാററൂര്‍ ആര്‍ എം. എച്ച് എസ് സ്‌കൂളാണ് വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്നസ്‌കൂളിന്റെ പട്ടികയില്‍പെടുന്നത് .

വിദ്യാഭ്യാസ സംരക്ഷണയജ്ഞപോലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലും വിദ്യാഭ്യാസ രംഗത്തും ഊര്‍ജ്ജ പകര്‍ന്ന വര്‍ഷമാണ് കടന്നു പോയത്. പാം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് ലഭ്യമാക്കിയതും കുട്ടികള്‍ക്ക് നേട്ടമായി. ശക്തമായ വേനല്‍ ചൂടിനെ വകവെക്കാതെ ഓരോ സ്‌കൂളിലും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഈവനിംഗ് ക്ലാസുകളും നിശാക്ലാസുകളും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പല സ്‌കൂളുകളിലും സംഘടിപ്പിരുന്നു.ഏഴാംതിയതി ആരംഭിക്കുന്ന പരീക്ഷ 28 നാണ് അവസാനിക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+