കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകര്‍ക്കും പഠിക്കാനുണ്ട് എസ്എസ്എയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അധ്യാപകര്‍ക്ക് പരിശീലനം

  • By Desk
Google Oneindia Malayalam News

അടിമാലി: പുതിയകാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അധ്യായനം നടത്താന്‍ അധ്യാപകരെ പ്രാപ്തരാക്കന്‍ ലക്ഷ്യമിട്ട്് എസ്എസ്എയുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു.അടിമാലി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിലെ 65 പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വച്ച് പരിശീലനം നല്‍കിയത്.മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പരീക്ഷിച്ച നൂതന പരിശീലന മാര്‍ഗ്ഗമാണ് ഇത്തവണത്തെ പ്രത്യേകത. 2018-2019 അധ്യായന വര്‍ഷത്തിന്റെ മുന്നോടിയായാണ് എസ്എസ്എയുടെ നേതൃത്വത്തില്‍ അവധിക്കാല അധ്യാപക പരിശീലനപരിപാടി നടന്നത്.

teachers

ഗണിതത്തില്‍ പിന്നോക്കക്കാരായ കുട്ടികളെ മുമ്പോട്ട്് കൊണ്ടുവരാനും ഗണിതത്തില്‍ താല്‍പര്യം ജനിപ്പിക്കുവാനും അമൂര്‍ത്തമായ ഗണിതാശയങ്ങളെ മൂര്‍ത്തമായ പഠനോപകരണങ്ങളിലൂടെ ഗ്രഹിപ്പിക്കാനുതകുന്ന വര്‍ണ്ണമനോഹരമായ വസ്തുക്കള്‍ ഉപയോഗിച്ച് പഠനോപകരണങ്ങള്‍ നിര്‍മ്മിക്കുതുള്‍പ്പെടെയുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കി.പഠനം കുട്ടികള്‍ക്ക് രസകരമാക്കി തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്ത്യാധിഷ്ടിതമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പരിശീലന പരിപാടിയിലൂടെ അധ്യാപകര്‍ക്ക് നല്‍കുന്നതെന്ന് പരിശീലനപരിപാടി സംഘാടകന്‍ പി കെ ഗംഗാധരന്‍ പറഞ്ഞു.

ഗണിതം,ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്,ബേസിക് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനപരിപാടി സംഘടിപ്പിക്കപ്പെട്ടത്.ഇടുക്കിയിലെ 8 പഞ്ചായത്തുകളിലെ പൊതുവിദ്യാലയങ്ങള്‍ പരിശീലന പരിപാടിയില്‍ സാന്നിധ്യമറിയിച്ചു.അടിമാലി ബി ആര്‍സി ട്രെയിനര്‍ സി വി ജോണി,രാജാക്കാട് സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ അധ്യാപികയായ ഡെയ്‌സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

English summary
ssi training for teachers in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X