കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: വയനാട്ടില്‍ നൂറുമേനി വിജയത്തിൽ സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ജില്ലയില്‍ 21 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. നൂറുമേനിയില്‍ എയ്ഡഡ്,അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ പിന്നിലാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം നേടി. നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ 14 എണ്ണവും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. അഞ്ചെണ്ണം അണ്‍എയ്ഡഡും, രണ്ടെണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്.

വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, ജി.എച്ച്.എസ് ഇരുളം, അംബേദകര്‍ നെല്ലൂര്‍നാട്, രാജീവ് ഗാന്ധി മെമ്മോറിയല്‍ നൂല്‍പ്പുഴ, ഗവ.ട്രൈബല്‍ എച്ച്.എസ് എടത്തന, ജി.എം.ആര്‍.എസ് കല്‍പ്പറ്റ, ജി.എം.ആര്‍.എസ് പൂക്കോട്, ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ജി.എച്ച്.എസ് തോല്‍പ്പെട്ടി, ജി.എച്ച്.എസ് വാളവയല്‍, ജി.എച്ച്.എസ് അതിരാറ്റുക്കുന്ന്, ഗവ.ഹൈസ്‌കൂള്‍ വാരാമ്പറ്റ, ജി.എച്ച്.എസ് പുളിഞ്ഞാല്‍, ജി.എച്ച്.എസ് ബീനാച്ചി എന്നീ സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറുമേനി വിജയികളായത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയതില്‍ നൂറു ശതമാനം ജയിച്ചത് വെള്ളാര്‍മലയാണ്.

 thirunelly-asramam-school

ഇവിടെ 117 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുകയുണ്ടായി. എം.ജി.എം അമ്പുകുത്തി, എന്‍.എസ്.എസ് കല്‍പ്പറ്റ, സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് മീനങ്ങാടി, സെന്റ് ജോസഫ്‌സ് ബത്തേരി, ക്രസന്റ് പനമരം എന്നീ വിദ്യാലയങ്ങളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ നൂറുമേനി വിജയിച്ചത്. എയ്ഡഡ് വിദ്യാലയങ്ങളില്‍ കല്ലുവയല്‍ ജയശ്രീ, നിര്‍മ്മല കബനിഗിരി എന്നീ സ്‌കൂളുകളും നൂറുശതമാനം വിജയം നേടുകയുണ്ടായി.

എസ്എസ്എല്‍സി പരീക്ഷയില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി എംആര്‍.എസിന് നൂറുമേനി വിജയം. പ്രാക്തന ഗോത്രവര്‍ഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നത്. 1991ല്‍ നായ്ക്കട്ടിയില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് മുത്തങ്ങയില്‍ എല്‍പി സ്‌കൂളായി പ്രവര്‍ത്തനം തുടര്‍ന്നു. 1995ല്‍ യുപി സ്‌കൂളായി കല്ലൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 2001ല്‍ ആദ്യ എസ്എസ്എല്‍സി ബാച്ച് പുറത്തിറങ്ങി. 2008ലാണ് പ്ലസ്ടു ബാച്ച് തുടങ്ങിയത്. തുടര്‍ച്ചയായി എസ്എസ്എല്‍സിക്ക് നൂറുശതമാനം വിജയം നേടിവരുന്ന സ്‌കൂളാണിത്.

2017-18 അധ്യയന വര്‍ഷം സ്‌കൂളിന് മികവിന്റെ വര്‍ഷമായിരുന്നു. സംസ്ഥാന കലോല്‍സവത്തില്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ ശ്രദ്ധേയമായ വിജയം നേടി. അമ്മ മരിച്ച ദിവസം കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച വടക്കനാട് കോളനിയിലെ രാഹുലിനെക്കുറിച്ചുള്ള വാര്‍ത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ രാഹുല്‍ ഏഴ് എ പ്ലസ് നേടി. അഞ്ഞൂറോളം കുട്ടികള്‍ താമസിച്ചുപഠിക്കുന്ന വിദ്യാലയം ഏറെ പരിമിതകള്‍ മറികടന്നാണ് മികവിന്റെ പാതയിലെത്തിയത്.

തിരുനെല്ലി ആശ്രമം സ്‌കൂളിന് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി നൂറ് മേനി കൊയ്യുന്ന തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളിന് ഈ വര്‍ഷവും വിജയ തിളക്കം. അടിയ പണിയ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ മുമ്പിലാണ്. സംസ്താന കളിക്കളം പരിപാടിയില്‍ വേഗതയേറിയ ഓട്ടക്കാരന്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

English summary
sslc result; 21 schools in wayanad got 100 percentage in exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X