കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു; ജൂണ്‍ ആദ്യ വാരം നടത്തും, തീയതി പിന്നീട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ഇപ്പോള്‍ തീരുമാനമായത്. മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര നിര്‍ദ്ദേശം പുറത്തുവന്നതിന് ശേഷം തീയതി തീരുമാനിക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതിനിടെ സിബിഎസ്ഇ പരീക്ഷകളടകംക മാറ്റിവച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പരീക്ഷകള്‍ നടത്തുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

sslc

അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷ എഴുതുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വാരനുണ്ടായിരുന്നു കൂടാതെ ലക്ഷദ്വീപിലും ഗള്‍ഫിലും എങ്ങനെ പരീക്ഷ നടത്തുമെന്നും അറിയിപ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ പരീക്ഷ നീട്ടാന്‍ തീരുമാനിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എസ്എസ്എല്‍സിയില്‍ ലോക്ക്ഡൗണിന് മുന്‍പ് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം നടന്ന് കൊണ്ടിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിച്ചു. പലയിടത്തും അധ്യാപകരുടെ എണ്ണം കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മേയ് 26ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. വിഎച്ച്എസ്ഇ പരീക്ഷകളും 26 മുതലും പ്ലസ് വണ്‍ പരീക്ഷകള്‍ 29ാം തിയ്യതി മുതല്‍ നടത്താനും തീരുമാനിച്ചിരുന്നു. ഇനി പത്താം ക്ലാസ്സില്‍ മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. മെയ് 26ന് കണക്ക് പരീക്ഷ, മെയ് 27ന് ഫിസിക്‌സ്, മെയ് 28ന് കെമ്‌സ്ട്രി എന്നിങ്ങനെയാണ് ബാക്കിയുളള പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇതിനിടെ സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലായിലാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും പരീക്ഷാ സമയം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Guidelines for lockdown 4.0 | Oneindia Malayalam

അതേസമയം, കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാണ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേരളത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നേരത്തെ പൂര്‍ത്തിയായതാണ്. പ്ലസ് ടുവില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12 വിഷയങ്ങളിലാണ് പരീക്ഷകള്‍ നടക്കുക.

English summary
SSLC and Plus Two exams In Kerala Postponed To June, Confirmed CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X