സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു; പുതുക്കിയ ടൈം ടേബിള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കാനിരുന്ന എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതിയ ടൈം ടേബിള്‍. നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ മാസം 17നായിരുന്നു പരീക്ഷകള്‍ ആരംഭിക്കേണ്ടിയിരുന്നത്.
Recommended Video

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനവധി അധ്യാപകര്‍ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പല ഘട്ടമായി പരിശീലന പരിപാടികള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല, സ്‌കൂളുകളിലാണ് ഏറെ ബൂത്തുകളും സ്ഥാപിക്കുക. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോള്‍ഡ പരീക്ഷ നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. അതേസമയം, പരീക്ഷ മാറ്റരുതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടത്.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications