എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് തന്നെ ആരംഭിക്കും; വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40ന് പ്ലസ് ടു പരീക്ഷ ആരംഭിക്കും. ഉച്ചയ്ക്ക് 1.40ന് എസ്എസ്എല്‍സി പരീക്ഷയും നടക്കും. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തുമെന്നും അറിയിച്ചിരുന്നു.
അതേസമയം, പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കുമെന്നും അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സിലിങ്ങും മാതൃകാപരീക്ഷകളും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുകയാണ്. അതു ഈ നിലയില്‍ തുടരും.












Click it and Unblock the Notifications