• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് തന്നെ ആരംഭിക്കും; വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40ന് പ്ലസ് ടു പരീക്ഷ ആരംഭിക്കും. ഉച്ചയ്ക്ക് 1.40ന് എസ്എസ്എല്‍സി പരീക്ഷയും നടക്കും. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തുമെന്നും അറിയിച്ചിരുന്നു.

അതേസമയം, പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കുമെന്നും അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സിലിങ്ങും മാതൃകാപരീക്ഷകളും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുകയാണ്. അതു ഈ നിലയില്‍ തുടരും.

കൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി

സമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളി

മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു..

അഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ല

അഭയ കേസ്: ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു, ജഡ്ജിയുടെ നല്ല മനസിന് നന്ദി; അഭയയുടെ സഹോദരൻ

അഭയ കൊലപാതക കേസ്: ശിക്ഷിക്കപ്പെട്ട ഫാദര്‍ കോട്ടൂരിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ജ്യോതിഷിയുടെ വാക്ക് കേട്ട് അവള്‍ തൃണമൂലില്‍ ചേര്‍ന്നു, ടിഎംസി കുടുംബം തകര്‍ത്തെന്ന് ബിജെപി എംപി!!

English summary
SSLC and Plus Two exams will start on 17 March 2021; Notification issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X