എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം മെയ് 11ന് തുടങ്ങും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം മെയ് 11ന് ആരംഭിക്കും. മെയ് 11 മുതല്‍ 27 വരെ രണ്ട് സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയം. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ ഒരു ദിവസം 80 മാര്‍ക്കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാര്‍ക്കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് ഒരാള്‍ മൂല്യനിര്‍ണയം നടത്തേണ്ടത്. പെന്‍സില്‍ ഉപയോഗിച്ച് മാത്രമേ മൂല്യനിര്‍ണയം നടത്താവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതോടൊപ്പം അനുവദിച്ച മുഴുവന്‍ സമയവും മൂല്യനിര്‍ണയത്തിനായി വിനിയോഗിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം ജീവനക്കാരുടെ പേരുകള്‍ നടപടിക്കായി നിര്‍ദേശിക്കാന്‍ ക്യാമ്പ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്യാമ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം തുടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പപ്പെട്ടവരോടും നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ്ടു പരീക്ഷക്കുമെങ്കിലും പ്ലസ്ടു മൂല്യനിര്‍ണയത്തിനുള്ള പേപ്പറുകളുടെ എണ്ണം ഇത്തവണ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. പ്ലസ്ടുവിന് 80 മാര്‍ക്കിന്റെ പരീക്ഷയുടെ 34 പേപ്പറുകളും 30 മാര്‍ക്കിന്റെ പരീക്ഷയുടെ 50 പേപ്പറുകളുമാണ് നോക്കേണ്ടത്. അധ്യാപകര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ യഥാക്രമം 75, 51 പേപ്പറുകള്‍ വരെ നല്‍കാമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications