ശരിയ്ക്കുമുള്ള എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം കൂടി!
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ യഥാര്‍ത്ഥ ഫലം ഒടുവില്‍ പ്രഖ്യാപിച്ചു. നേരത്തെ വന്ന ഫലത്തില്‍ ജയിച്ച ആരും പുതുക്കിയ ഫലത്തില്‍ തോറ്റിട്ടില്ല. എന്നാല്‍ നേരത്തെ തോറ്റ പലരും ഇത്തവണ ജയിച്ചിട്ടും ഉണ്ട്.
റെക്കോര്‍ഡ് വിജയശതമാനമാണ് ഫലം പുതുക്കിയതോടെ ഉണ്ടായിരിയ്ക്കുന്നത്. 98.57 ശതമാനം ആണ് പുതുക്കിയ വിജയശതമാനം. നേരത്തെ 97.99 ശതമാനം ആയിരുന്നു വിജയം.

വിജയശതമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ വിജയശതമാനം കൂടുക തന്നെ ചെയ്തു. പുതുക്കിയ ഫലത്തില്‍ 2700 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 20 നായിരുന്നു ആദ്യം പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 12,287 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
സോഫ്റ്റ് വെയറിലെ പിഴവെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നല്‍കിയ വിശദീകരണം. എന്നാല്‍ ഡാറ്റാ എന്‍ട്രിയില്‍സംഭവിച്ച പിഴവാണ് പ്രശ്‌നമായതെന്ന് പറഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്നീട് രംഗത്തെത്തി. ഏപ്രില്‍ 24 ന് പുതുക്കിയ ഫലം പ്രഖ്യാപിയ്ക്കും എന്നാണ് ആദ്യം അറിയിച്ചത്. പിന്നീടിത് 25 ലേക്ക് മാറ്റി. ഒടുവില്‍ ഏപ്രില്‍ 26നാണ് ഫലം വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചത്. പരീക്ഷാഭവന്റെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
http://www.keralapareekshabhavan.in/












Click it and Unblock the Notifications