എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു; മറ്റു പരീക്ഷകൾക്ക് മാറ്റമില്ല... അവസാന പരീക്ഷ മാർച്ച് 28ന്
വൈകുണ്ഠ സ്വാമി ജന്മദിനം പ്രമാണിച്ച് മാർച്ച് 12ന് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.
തിരുവനന്തപുരം: മാർച്ച് 12ന് നടക്കേണ്ടിയിരുന്ന ഈ വർഷത്തെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12ലെ ഇംഗ്ലീഷ് പരീക്ഷ മാർച്ച് 28ലേക്കാണ് മാറ്റിവെച്ചത്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.
വൈകുണ്ഠ സ്വാമി ജന്മദിനം പ്രമാണിച്ച് മാർച്ച് 12ന് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. ഇതോടെ മാർച്ച് ഏഴിന് ആരംഭിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 28നേ അവസാനിക്കൂ. നേരത്തെ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം മാർച്ച് 26ന് പരീക്ഷ അവസാനിക്കുമായിരുന്നു.

മാർച്ച് ഏഴിന് ഒന്നാം ഭാഷ(മലയാളം) പാർട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാർട്ട് രണ്ട്, 13ന് മൂന്നാം ഭാഷ(ഹിന്ദി), 14ന് ഫിസിക്സ്, 19ന് കണക്ക്, 21ന് കെമിസ്ട്രി, 22ന് ബയോളജി, 26ന് സോഷ്യൽ സയൻസ് എന്നിങ്ങനെയാണ് മറ്റു പരീക്ഷകൾ. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22ന് ആരംഭിച്ച് മാർച്ച് രണ്ടിനും അവസാനിക്കും. ഫെബ്രുവരി 12 മുതലാണ് എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിക്കുന്നത്.












Click it and Unblock the Notifications