പരീക്ഷക്കാലം: എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ നിന്നുള്ളവരുമാണ്. ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 28358 വിദ്യാർത്ഥികൾ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് 1893.2017 പേർ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസ് എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്.
രാവിലെ 9.30 ക്കാണ് എസ് എസ് എൽ സി പരീക്ഷ. 1.30 നാണ് രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷ.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ 26 ന് അവസാനിക്കും. 444693 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുക. ആറാം തീയതിയാണ് ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷ. 29 ന് അവസാനിക്കും. ഏപ്രിൽ മൂന്നിന് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പകളിലായി എസ് എസ് എൽ സി, ഹയർസെക്കന്ററി മൂല്യനിർണയം തുടങ്ങും. രണ്ട് ഘട്ടങ്ങളിലായുള്ള മൂല്യനിർണയം ഏപ്രിൽ 3 ന് ആരംഭിച്ച് 26 ന് അവസാനിക്കും. എസ് എസ് എൽ സി. എ എച്ച് എസ് എൽ സി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മാർച്ച് 26 നാണ് അവസാനിക്കുക.
സുഗമമായ പരീക്ഷ നടത്തിപ്പിനും ചോദ്യ പേപ്പറുകളും, ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. കൊടുംചൂടിൽ തളരാതിരിക്കാനായി കുടിവെള്ളം എല്ലാ പരീക്ഷാ ഹാളിലും ഉണ്ടാകും.












Click it and Unblock the Notifications